ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള മഞ്ഞ കാര്‍ഡ് ഉടമകളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണക്കിറ്റ് സൗജന്യമായി ലഭിക്കും എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നുവെങ്കിലും അത് അടിസ്ഥാനരഹിതമാണെന്ന് ഭക്ഷ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും കിറ്റുകള്‍ ലഭ്യമാക്കും.
ഈ വര്‍ഷം നല്‍കുന്ന സൗജന്യ ഓണക്കിറ്റില്‍ 15 ഇനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. തുണി സഞ്ചിയോടൊപ്പം ഒരു കിലോ പഞ്ചസാര, അര ലിറ്റര്‍ വെളിച്ചെണ്ണ, 250 ഗ്രാം വീതം തുവരപ്പരിപ്പ്, ചെറുപയർ പരിപ്പ്, വൻപയർ, 50 ഗ്രാം കശുവണ്ടി, 50 എം.എല്‍ നെയ്യ്, 250 ഗ്രാം തേയില, 200 ഗ്രാം പായസം മിക്സ്, 100 ഗ്രാം വീതം സാമ്പാര്‍ പൊടി, ശബരി മുളക്, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, കൂടാതെ ഒരു കിലോ ഉപ്പുമാണ് കിറ്റിൽ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
വിതരണം സെപ്റ്റംബര്‍ നാലിന് പൂര്‍ത്തിയാക്കും. സംസ്ഥാനത്തെ ആറു ലക്ഷത്തിലധികം എഎവൈ കാര്‍ഡുകാരും വിവിധ ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികളും ഇതിലൂടെ ഗുണം പ്രാപിക്കും. കൂടാതെ, ഒരു റേഷന്‍ കാര്‍ഡിന് 20 കിലോ അരി 25 രൂപ നിരക്കില്‍ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. ബിപിഎല്‍, എപിഎല്‍ കാര്‍ഡുകളുടെ വ്യത്യാസമില്ലാതെ ഈ സൗകര്യം ലഭ്യമാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
സര്‍ക്കാര്‍ നടത്തുന്ന സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതല്‍ ആരംഭിക്കും
Advertisement

Advertisement

Advertisement

