ദിയോഗര്‍, സുന്ദര്‍ഗര്‍, നബരങ്പൂര്‍, കിയോഞ്ജര്‍, അങ്കുല്‍, കോറാപുട് തുടങ്ങിയ ഇടങ്ങളിലാണ് വന്‍തോതില്‍ സ്വര്‍ണശേഖരം കണ്ടെത്തിയതായി സ്ഥിരീകരിച്ചത്. ഇതിന്റെ ഭാഗമായി മായുര്‍ഭഞ്ജ്, മല്‍കാന്‍ഗിരി, സംഭാല്‍പൂര്‍, ബൗധ് തുടങ്ങിയ ഇടങ്ങളില്‍ ഖനനത്തിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.
സംസ്ഥാനത്തെ ഖനന മന്ത്രി ബിഭൂതി ഭൂഷന്‍ ജെനയാണ് ഒഡീഷ നിയമസഭയില്‍ ഇക്കാര്യം അറിയിച്ചത്. എത്ര സ്വര്‍ണനിക്ഷേപമുണ്ടാവുമെന്നതിന് കൃത്യമായ കണക്കില്ല. എന്നാല്‍ 10 മുതല്‍ 20 മെട്രിക് ടണ്‍ വരെ സ്വര്‍ണനിക്ഷേപം ഉണ്ടാവാമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം അറിയിച്ചു.
ഈ പ്രദേശങ്ങള്‍ വാണിജ്യവത്കരിക്കാനുള്ള ശ്രമങ്ങള്‍ ഒഡീഷ സര്‍ക്കാരും ഒഡീഷ മൈനിങ് കോര്‍പ്പറേഷനും ചേര്‍ന്ന് ആരംഭിച്ചു. ഇതോടൊപ്പം ദിയോഗറില്‍ കണ്ടെത്തിയ സ്വര്‍ണ ഖനി ലേലം ചെയ്യാനുള്ള നീക്കവും ആരംഭിച്ചു. മറ്റിടങ്ങളിലെ സ്വര്‍ണനിക്ഷേപം കൂടുതലായി മനസ്സിലാക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒഡീഷയില്‍ സ്വര്‍ണം കൂടാതെ വേറെയും ധാതുനിക്ഷേപങ്ങളുണ്ട്. ഭാരതത്തിന്റെ ആകെ ക്രോമൈറ്റില്‍ 96 ശതമാനവും ഒഡീഷയിലാണ്. 52 ശതമാനം ബോക്‌സൈറ്റും 33 ശതമാനം ഇരുമ്പും ഒഡീഷയില്‍ നിന്നാണ് ഖനനം ചെയ്‌തെടുക്കുന്നത്.
സ്വര്‍ണനിക്ഷേപത്തിന്റെ കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഒഡീഷയിലെ വിവിധ ജില്ലകളില്‍ നടത്തിയ ഖനനങ്ങളില്‍ വന്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തി
Advertisement

Advertisement

Advertisement

