വോട്ടര്‍പ്പട്ടികയില്‍ അഞ്ചു ലക്ഷത്തിലധികം ക്രമക്കേടുകള്‍. ഇരട്ട വോട്ടുകള്‍ നിരവധി. ഒരേ തിരിച്ചറിയല്‍ കാര്‍ഡ് നമ്പരില്‍ നിരവധി വോട്ടര്‍മാര്‍. ഡീലിമിറ്റേഷന്‍ ശേഷം വാര്‍ഡുകളിലെ ജനസംഖ്യയുടെ ഇരട്ടി വോട്ടര്‍മാര്‍ പട്ടികയില്‍. രേഖകള്‍ പുറത്തുവിട്ട് ബിജെപി.
മൂന്നുതരത്തിലാണ് വോട്ടര്‍പ്പട്ടികയില്‍ ക്രമക്കേട്. ഒരേ തിരിച്ചറിയല്‍ കാര്‍ഡില്‍ ഒന്നിലധികം വോട്ടര്‍മാര്‍ പട്ടികയിലുണ്ട്. ഒരേ വ്യക്തിക്കു തന്നെ ഒരേ ഐഡി കാര്‍ഡ് നമ്പരില്‍ പല സ്ഥലങ്ങളിലായി വോട്ട്. ഒരാള്‍ക്കു പലയിടത്തായി വ്യത്യസ്ത ഐഡി കാര്‍ഡ് നമ്പരുകളില്‍ വോട്ട്. ഇതിന്റെ കണക്കുകള്‍ ബിജെപി പുറത്തുവിട്ടു.
സംസ്ഥാനത്ത് ആകെ 2,76,793 ഇരട്ട വോട്ട് കണ്ടെത്തി. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മാത്രം 7216 പേര്‍ക്ക് ഇത്തരത്തില്‍ ഇരട്ട വോട്ടുണ്ട്. പേര്, വീട്ടുനമ്പര്‍, രക്ഷിതാവ് എന്നിവ ഒരുപോലുള്ള വോട്ടര്‍മാര്‍ 2,77,073 പേരാണ്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മാത്രം 3114 ഇത്തരം വോട്ടുണ്ട്. ഒരേ ഐഡി കാര്‍ഡില്‍ ഒന്നിലധികം വോട്ടുള്ളവര്‍ 71,337 പേര്‍.
വാര്‍ഡ് വിഭജന ഭാഗമായി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷന്‍ പുറത്തുവിട്ട ജനസംഖ്യ കണക്കും കരടു വോട്ടര്‍ പ്പട്ടികയിലെ വോട്ടര്‍മാരുടെ എണ്ണവും തമ്മില്‍ വലിയ പൊരുത്തക്കേടുകളുണ്ട്. പലയിടത്തും ജനസംഖ്യയെക്കാള്‍ ഇരട്ടിയോളം വോട്ടര്‍മാര്‍. ഇതിന്റെ കണക്കും പുറത്തുവിട്ടു. തിരുവനന്തപുരം നഗരസഭ 76-ാം വാര്‍ഡ് ബീമ പള്ളിയില്‍ ഫൈനല്‍ ഡീലിമിറ്റേഷന്‍ സമയത്ത് ജനസംഖ്യ 9875 ആയിരുന്നു. വോട്ടര്‍പ്പട്ടികയുടെ കരടു പുറത്തു വന്നപ്പോള്‍ വോട്ടര്‍മാര്‍ 16,658 ആയി. ഇതുപോലെ സംസ്ഥാനത്തുടനീളം വാര്‍ഡിലെ ജനസംഖ്യയെക്കാള്‍ കൂടുതല്‍ പേര്‍ വോട്ടര്‍പ്പട്ടികയിലുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഗൂഢശ്രമം : രേഖകള്‍ പുറത്തുവിട്ട് ബിജെപി
Advertisement

Advertisement

Advertisement

