ഇതിന്റെ ഭാഗമായി ഇന്നത്തെ രണ്ടു മെമു ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. പാലക്കാട് – എറണാകുളം മെമു (66609)യും എറണാകുളം – പാലക്കാട് മെമു (66610)യും ആണ് ഇന്ന് റദ്ദാക്കിയിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. മേൽപ്പാലത്തിലെ അറ്റകുറ്റപ്പണികൾ തുടരുന്നതിനാൽ യാത്രക്കാർ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അറിയിപ്പിൽ വ്യക്തമാക്കുന്നു.
പാലത്തിന്മേൽ അറ്റകുറ്റപ്പണികൾ നടക്കുന്ന സാഹചര്യത്തിൽ മൂന്ന് പ്രധാന ട്രെയിനുകൾ വൈകിയോടുന്നുണ്ട്. ഇൻഡോർ – തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് (22645) ഒന്നര മണിക്കൂറും, കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവ് (16308) ഒരു മണിക്കൂറും 20 മിനിറ്റും, സിക്കന്ദറാബാദ് – തിരുവനന്തപുരം സെൻട്രൽ ശബരി (17230) അര മണിക്കൂറും വൈകിയാകും ഓടുക. ഇതുമായി ബന്ധപ്പെട്ട് റെയിൽവേ അധികൃതർ യാത്രക്കാരെ മുൻകൂട്ടി അറിയിച്ചിട്ടുണ്ട്.
റെയിൽവേ അതികൃതർ നൽകിയ വിശദീകരണപ്രകാരമാണ് ട്രെയിൻ സമയങ്ങളിൽ ഈ മാറ്റങ്ങൾ വന്നിരിക്കുന്നതെന്നും, ആലുവയിൽ നടക്കുന്ന അറ്റകുറ്റപ്പണികൾ അടുത്ത ഞായറാഴ്ച വരെ തുടരുമെന്നും അവർ അറിയിച്ചു. അതിനാൽ ബുധൻ, ശനി, ഞായർ ദിവസങ്ങളിലെ എറണാകുളം-പാലക്കാട്, പാലക്കാട്-എറണാകുളം മെമു ട്രെയിനുകൾക്കും സർവീസുകൾക്കുമാണ് റദ്ദാക്കൽ ബാധകമാകുന്നത്. അടുത്ത നാല് ദിവസങ്ങൾക്കിടയിൽ മറ്റു ചില ട്രെയിനുകൾക്കും വൈകലുകൾ ഉണ്ടാകാനിടയുള്ളതിനാൽ യാത്രക്കാർ പുതിയ ഷെഡ്യൂൾ പരിശോധിക്കണമെന്നുമാണ് റെയിൽവേ മുന്നറിയിപ്പ്.
പെരിയാറിന് കുറുകെയുള്ള റെയിൽവേ മേൽപ്പാലത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചില ട്രെയിൻ സർവീസുകൾ റദ്ദാക്കുകയും വൈകിയോടുകയും ചെയ്യുന്നു
Advertisement

Advertisement

Advertisement

