breaking news New

സംസ്ഥാനത്തെ റോഡപകടങ്ങൾ സംബന്ധിച്ച വിശദമായ കണക്കുകൾ പൊലീസ് പുറത്തിറക്കി

2024-ൽ മാത്രം 48,841 അപകടങ്ങളാണ് കേരളത്തിൽ ഉണ്ടായത്. ഇതിൽ 3,875 പേരാണ് ജീവൻ നഷ്ടപ്പെട്ടത്. മരിച്ചവരിൽ 1,470 പേരും ബൈക്കുകളിലായാണ് യാത്ര ചെയ്തിരുന്നത്. അപകടങ്ങളിൽ പെട്ട് ഗുരുതരമായി പരിക്കേറ്റവരുടെ എണ്ണം 38,153 ആയി. ചെറിയ തോതിലായാൽ പോലും അപകടത്തിൽപ്പെട്ടവർ നിരവധി വർഷങ്ങളോളം ശാരീരികമായും മാനസികമായും ദുരിതം അനുഭവിക്കുന്ന സാഹചര്യത്തിലാണ് ഈ കണക്കുകൾ വരുന്നത്. 14,550 കാറപകടങ്ങളിൽ 820 പേരാണ് മരിച്ചത്.

അജ്ഞാത വാഹനങ്ങൾ ഇടിച്ചുണ്ടായ 92 കേസുകളിൽ 12 പേർ മരിച്ചു. റോഡ് റോളർ അപകടത്തിൽപെട്ട് മൂന്ന് പേർ മരണപ്പെടുകയും ചെയ്തു. ചെറിയ വാഹനങ്ങൾ മുതൽ വലിയ ചരക്കുവാഹനങ്ങൾ വരെ അപകടങ്ങൾക്ക് കാരണമായിട്ടുണ്ട്. റോഡ് സുരക്ഷയുടെ അഭാവവും നിയമലംഘനങ്ങളും അപകടങ്ങൾക്ക് വഴിവെക്കുന്ന പ്രധാന ഘടകങ്ങളായാണ് പൊലീസ് വിലയിരുത്തുന്നത്. അതേസമയം, അപകടങ്ങൾ സംഭവിക്കുന്നത് ഏറ്റവും കൂടുതൽ വൈകുന്നേരവും രാത്രിയുമാണ്, മദ്യപാനം, നിരീക്ഷണമില്ലായ്മ, നിയന്ത്രണം വിട്ട സ്പീഡ് തുടങ്ങിയവ പ്രധാന ഘടകങ്ങളായി തുടരുന്നു.

റോഡപകടങ്ങളും മരണസംഖ്യയും കേരളത്തിൽ ഏറ്റവുമധികം രേഖപ്പെടുത്തിയത് എറണാകുളം ജില്ലയിലാണ്. ഇവിടെ മാത്രം 7,567 അപകടങ്ങളുണ്ടായി, അതിൽ 489 പേരാണ് മരിച്ചു. തിരുവനന്തപുരത്ത് 3,855 അപകടങ്ങൾ റിപ്പോർട്ട് ചെയ്‌തപ്പോള്‍ 253 പേരാണ് മരിച്ചത്. കണ്ണൂർ, തൃശ്ശൂർ, മലപ്പുറം എന്നിവിടങ്ങളിലും അപകടനിരക്ക് ഉയർന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. അപകടങ്ങൾ കുറയ്ക്കുന്നതിനായി കൂടുതൽ നിയന്ത്രണങ്ങളും സുരക്ഷാ നടപടികളും അടിയന്തിരമായി നടപ്പാക്കണമെന്ന് റിപ്പോർട്ട് നിർദ്ദേശിക്കുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5