റോഡുകൾ നന്നാക്കാൻ കഴിയില്ലെങ്കിൽ എഴുതി തരൂ, ബാക്കി കോടതി നോക്കിക്കോളാം എന്നാണ് കോടതി പറഞ്ഞത്. കൊച്ചിയിലെ റോഡുകള്‍ തകര്‍ന്ന സംഭവത്തിലായിരുന്നു കോടതിയുടെ വിമര്‍ശനം. കൂടാതെ ദേശീയപാത തകർന്ന സംഭവത്തിലും ഹൈക്കോടതി സർക്കാരിനെ കുടഞ്ഞു. അതേസമയം ഇടക്കാല റിപ്പോര്‍ട്ട് നല്‍കാന്‍ ദേശീയപാത അതോറിറ്റിക്ക് ഹൈക്കോടതി നിര്‍ദേശം നൽകിയിട്ടുണ്ട്.
മഴ തുടങ്ങിയതോടെ സംസ്ഥാനത്ത് പല സ്ഥലത്തും വെള്ളക്കെട്ടാണെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. റോഡ് നിര്‍മിക്കാന്‍ ഫണ്ട് ഇല്ല എന്ന് പറയുന്നത് ലജ്ജാകരമാണെന്ന് കുറ്റപ്പെടുത്തിയ കോടതി, സര്‍ക്കാര്‍ ചടങ്ങുകള്‍ക്ക് പണം ചെലവാക്കുണ്ടല്ലോ എന്നും ചോദിച്ചു. അതേസമയം ലോകത്തെ മികച്ച നഗരങ്ങളില്‍ ആളുകള്‍ നടന്നാണ് യാത്ര ചെയ്യുന്നത് എന്നും കോടതി പറഞ്ഞു. ഇവിടെ എന്തുകൊണ്ടാണ് അത് സാധിക്കാത്തത് എന്ന് കോടതി ചോദിച്ചു. ആളുകള്‍ കുഴിയില്‍ വീണ് മരിച്ചാല്‍ ആര് ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും 10 ലക്ഷം നഷ്ടപരിഹാരം കൊടുത്ത് ഒത്തുതീര്‍പ്പാക്കില്ലേയെന്നും കോടതി ചോദിച്ചു.
എല്ലാവര്‍ഷവും കോടതിയെക്കൊണ്ട് ഇത് പറയിപ്പിക്കുകയാണ്. സംഭവിച്ചത് എന്താണ് ഇന്ന് ഇടക്കാല റിപ്പോര്‍ട്ടിലൂടെ കൃത്യമായി മറുപടി നല്‍കണം എന്നാണ് നിര്‍ദേശം. അടുത്ത വ്യാഴാഴ്ച ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം ...
Advertisement

Advertisement

Advertisement

