അല്‍ വഹ്ദ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഒന്നാം നിലയിലാണ് പുതിയ ലോട്ട് സ്റ്റോര്‍. 47,000 സ്‌ക്വയര്‍ ഫീറ്റിലുള്ള പുതിയ സ്റ്റോര്‍, ജി സി സിയിലെ ലുലുവിന്റെ ഏറ്റവും വലിയ ലോട്ട് കൂടിയാണ്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി ഉദ്ഘാടനം നിര്‍വഹിച്ചു.
കുറഞ്ഞ നിരക്കില്‍ മികച്ച ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഉറപ്പാക്കുകയാണ് ലോട്ട് എന്ന് യൂസഫലി പറഞ്ഞു. ഈ വര്‍ഷം ജി സി സിയില്‍ അമ്പതിലേറെ ലോട്ട് സ്റ്റോറുകള്‍ തുറക്കും. റീട്ടെയില്‍ മേഖല മാറ്റത്തിന്റെ പാതയിലാണെന്നും വാല്യൂകണ്‍സ്പ്റ്റ് സ്റ്റോറുകള്‍ കൂടുതല്‍ വിപുലമാക്കുമെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.
19 ദിര്‍ഹത്തില്‍ താഴെ നിരക്കിലാണ് നിരവധി ഉത്പന്നങ്ങള്‍ ലോട്ടില്‍ ലഭ്യമാക്കിയിരിക്കുന്നത്. സ്റ്റേഷനറി, വീട്ടുപകരണങ്ങള്‍, ഫാഷന്‍, തുണിത്തരങ്ങള്‍, ജ്വല്ലറി അക്‌സസറീസ്, ടോയ്‌സ്, ട്രാവല്‍ അക്‌സസറീസ് തുടങ്ങി വിപുലമായ ഉത്പന്നങ്ങളുടെ ശേഖരമാണ് ലോട്ടില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ജി സി സിയിലെ പതിനാലാമത്തേതും യു എ ഇയിലെ ഏഴാമത്തേതും ലോട്ടാണ് ഷാര്‍ജ അല്‍ വഹ്ദയിലേത്.
ലുലു സി ഇ ഒ. സെയ്ഫി രൂപാവാല, ഗ്ലോബല്‍ ഓപറേഷന്‍സ് ഡയറക്ടര്‍ എം എ സലിം, ഇന്റര്‍നാഷ്ണല്‍ ഹോള്‍ഡിങ്‌സ് ഡയറക്ടര്‍ എ വി ആനന്ദ്, ബയിങ് ഡയറക്ടര്‍ മുജീബ് റഹ്മാന്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.
മികച്ച ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ കുറഞ്ഞ നിരക്കില്‍ ലഭിക്കുന്ന ലുലുവിന്റെ വാല്യൂ ഷോപ്പിങ് കേന്ദ്രമായ ലോട്ടിന്റെ രണ്ടാമത്തെ സ്റ്റോര്‍ ഷാര്‍ജയില്‍ തുറന്നു
Advertisement

Advertisement

Advertisement

