ഇങ്ങനെ വില വർധിച്ചാൽ സാധാരണക്കാർ എങ്ങനെ ജീവിക്കും എന്നാണ് ചോദിക്കുന്നത്.
മാമ്പഴത്തിന് മാത്രമാണ് വിലക്കുറവ്. വിദേശ പഴങ്ങളുടെ ആധിപത്യമാണ് വിപണിയിലെല്ലാം. ചൂട് കാലാവസ്ഥയിൽ ആപ്പിൾ, മുന്തിരി, ഓറഞ്ച്, തണ്ണിമത്തൻ, പൈനാപ്പിൾ എന്നിവയ്ക്ക് ആവശ്യക്കാരെയാണെന്ന് വ്യാപാരികൾ പറയുന്നു. 100 രൂപയ്ക്ക് രണ്ടും മൂന്നും കിലോ ലഭിച്ചിരുന്ന ഓറഞ്ചിന് ഇപ്പോൾ സീസൺ അവസാനിച്ചതോടെ വിലയും വർദ്ധിച്ചു.
മുന്തിരിക്ക് 100 മുതൽ 150 വരെയാണ് വില. കറുത്ത മുന്തിരിക്കൊപ്പം പച്ചമുന്തിരിയും ഇപ്പോൾ കൂടുതലായി എത്തുന്നു. ഇവ പാതയോരങ്ങളിലും സജീവമാണ്. ഏറ്റവും കൂടുതൽ വിറ്റുപോകുന്ന തണ്ണിമത്തന്റെ വില 60 മുതൽ 70 രൂപ വരെയാണ് വാഴപ്പഴങ്ങളിൽ നേന്ത്രൻ കപ്പ ഞാലിപ്പൂവൻ എന്നിവയ്ക്ക് ഡിമാന്റും വിലയും കൂടുതലാണ് . ഇവയ്ക്ക് കിലോയ്ക്ക് 100 രൂപയോളമുണ്ട്.
വില വിവരം :
1. ഓറഞ്ച് – 80 -100
2. ആപ്പിൾ – 200 -250
3. മുന്തിരി- 120-150
4. പേരയ്ക്ക- 100-150
5. ഡ്രാഗൺ ഫ്രൂട്ട്- 220
6. ഫാഷൻ ഫ്രൂട്ട് – 200
7. മുന്തിരി അത്തിപ്പഴം – 175
8. പൈനാപ്പിൾ – 100
9. നേന്ത്രക്കായ – 80
കുറച്ച് പഴങ്ങൾ വാങ്ങി കഴിക്കാം എന്ന് വിചാരിച്ചാൽ പഴങ്ങളുടെ വില കേട്ടാൽ ഞെട്ടും : പഴങ്ങളിൽ തൊട്ടാൽ കൈ പൊള്ളുന്ന അവസ്ഥയാണ് ഇപ്പോൾ !!
Advertisement

Advertisement

Advertisement

