breaking news New

മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് ജോലി തട്ടിപ്പ് !! ഒറ്റപ്പാലത്ത് യുവാവ് പൊലീസ് പിടിയിൽ

കോതകുറിശ്ശി പനമണ്ണ സ്വദേശി മുഹമ്മദാലിയാണ് (39) അറസ്റ്റിലായത്. പാലപ്പുറം സ്വദേശി ഹരിദാസനിൽ നിന്നാണ് മക്കൾക്ക് സർക്കാർ ജോലി വാങ്ങി നൽകാമെന്ന് പേരിൽ പ്രതി പണം തട്ടിയത്.

9 ലക്ഷത്തോളം രൂപയാണ് സെക്രട്ടറിയേറ്റിലെ താത്കാലിക ജീവനക്കാരനായിരുന്ന പ്രതി തട്ടിയെടുത്തത്. മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്നും മുഖ്യമന്ത്രിയുമായി സംസാരിച്ച് ജോലി ശരിയാക്കിതാരാമെന്നും പറഞ്ഞാണ് പണം വാങ്ങിയത്. സംഭവത്തിൽ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് ഒറ്റപ്പാലം പൊലീസ് അറിയിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5