തൃശൂരിലെ ചാവക്കാടും ദേശീയപാത 66 ൽ വിള്ളൽ !!

ദൃശ്യങ്ങൾ സമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ദേശീയപാത അധികൃതർ വിള്ളൽ ടാറിട്ട് മൂടി.

മണത്തലയില്‍ നിർമ്മാണം പുരോഗമിക്കുന്ന മേൽപ്പാലത്തിന് മുകളിലാണ് റോഡ് വിണ്ടുകീറിയത്.

ടാറിങ് പൂർത്തിയായ റോഡിൽ അമ്പത് മീറ്ററിലേറെ നീളത്തിലാണ് വിള്ളലുള്ളത്. ഇതിന്‍റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ രാത്രിയെത്തിയാണ് അധികൃതര്‍ വിള്ളലടച്ചത്.

അതേസമയം,മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞു താഴ്ന്നത് പഠിക്കാൻ എന്‍എച്ച്എഐ വിദഗ്ധസംഘം ഇന്ന് കൂരിയാട് എത്തും. മൂന്നംഗസംഘമായിരിക്കും പ്രത്യേക പരിശോധന നടത്തുക.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5