breaking news New

റെയിൽവേയുടെ സൂപ്പർ ആപ്പ് ലഭ്യമായിത്തുടങ്ങി : ഇന്ത്യൻ റെയിൽവേയുടെ ഒട്ടുമിക്ക സേവനങ്ങളും ഒന്നിച്ച് ലഭ്യമാക്കുന്ന ആപ്പ് ആണ് സ്വറെയിൽ

പരീക്ഷണാടിസ്ഥാനത്തിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ ആൻഡ‍്രോയിഡ് ഉപഭോക്താക്കൾക്ക് മാത്രമായണ് ആപ് ലഭ്യമാക്കിയിരിക്കുന്നത്. നിലവിൽ ആപ്പിൾ ആപ്പ്സ്റ്റോറിൽ സ്വറെയിൽ ആപ്പ് എത്തിയിട്ടില്ല. പ്ലേ സ്റ്റോറിലെ പരീക്ഷണഓട്ടം കഴിഞ്ഞു വൈകാതെ ആപ്പ്സ്റ്റോറിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സ്വറെയിൽ ഉപയോഗിച്ച് ദീർഘദൂര ട്രെയിൻ ടിക്കറ്റുകൾ മാത്രമല്ല ലോക്കൽ ട്രെയിൻ ടിക്കറ്റുകളും ബുക്ക് ചെയ്യാം. വളരെ എളുപ്പത്തിൽ ഈ ആപ് ഉപയോഗിച്ച് ട്രയിനിൽ ഭക്ഷണം ഓർഡർ ചെയ്യാം. കൂടാതെ ട്രെയിനിൽ വരുന്ന ചരക്ക് കൈകാര്യം ചെയ്യാനും, ലൈവ് ലൊക്കേഷൻ അറിയാനും ഈ ആപ്പിലൂടെ സാധിക്കും. ഐആർസിടിസിയും (ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ) ക്രിസും (സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ്) ചേർന്ന് വികസിപ്പിച്ചതാണു സ്വറെയിൽ എന്ന ആപ്ലിക്കേഷൻ.

ആപ്പിൽ പുതിയ അക്കൗണ്ട് തുറക്കുകയോ നിലവിൽ റെയിൽ കണക്ട് എന്ന ആപ്പ് ഉപയോഗിക്കുന്നവർക്ക് അതിന്റെ അക്കൗണ്ട് വിവരങ്ങൾ ഉപയോഗിച്ച് സ്വറെയിലിൽ ല്ലോഗിൻ ചെയ്യാം. യുടിഎസ് ആപ്പിലെ ആർ വാലറ്റ് സൗകര്യം സ്വറെയിൽ ആപ്പുമായി ബന്ധിപ്പിക്കും. പ്ലാറ്റ്‌ഫോം ടിക്കറ്റെടുക്കുക, ടിക്കറ്റിന്റെ പിഎൻആർ സ്റ്റാറ്റസ് തിരയുക, വണ്ടിയുടെ കോച്ചുകളുടെ സ്ഥാനങ്ങൾ തിരയുക തുടങ്ങിയ പ്രാഥമിക ആവശ്യങ്ങള്ക്കു പുറമെ റെയിൽവേയുടെ സഹായങ്ങൾ അഭ്യർഥിക്കാനും, പരാതി നൽകാനും തുടങ്ങി ഒട്ടേറെ സേവനങ്ങൾ സ്വറെയിൽ ആപ്പിലൂടെ നമ്മുടെ വിരൽ തുമ്പിൽ എത്തും.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5