ദേശീയ സുരക്ഷയ്ക്ക് നിര്‍ണായകമായ ലൈസന്‍സിങ് വ്യവസ്ഥകള്‍ പാലിക്കാന്‍ കമ്പനി സമ്മതിച്ചതിനെ തുടര്‍ന്നാണ് സ്റ്റാർലിങ്ക് കേന്ദ്രസർക്കാറിന്റെ അനുമതിക്കരികെയെത്തിയത്. സ്റ്റാര്‍ലിങ്കിന് രാജ്യത്ത് വാണിജ്യാടിസ്ഥനത്തില്‍ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം ആരംഭിക്കുന്നതിനു ഇന്ത്യന്‍ ബഹിരാകാശ വകുപ്പിന് കീഴിലുള്ള നോഡല്‍ ഏജന്‍സിയായ ഇന്‍-സ്‌പേസ് (ഇന്ത്യന്‍ നാഷണല്‍ സ്‌പേസ് പ്രൊമോഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സെന്റര്‍) ഉടന്‍ നല്‍കിയേക്കും.
ഇന്‍-സ്‌പേസിന്റെ ഇന്റര്‍-മിനിസ്റ്റീരിയല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിൽ ഉൾപ്പെട്ടിടുള്ള ബഹിരാകാശ വകുപ്പ്, വാര്‍ത്താ പ്രക്ഷേപണം, ടെലികോം, ആഭ്യന്തരം, വിദേശകാര്യം, വാണിജ്യം, വ്യവസായം ഉള്‍പ്പടെ വിവിധ മന്ത്രാലയങ്ങളില്‍ നിന്നുള്ള അംഗങ്ങളാണ് അടുത്ത യോഗത്തിൽ സ്റ്റാർലിങ്കിന്റെ കാര്യം ചർച്ച ചെയ്യുന്നത്. ഈ കമ്മറ്റി അംഗങ്ങളായിരിക്കും അനുമതി നല്‍കുന്ന കാര്യത്തിന് അന്തിമ തീരുമാനം എടുക്കുന്നത്. മെയ് ഏഴിന് അപേക്ഷ അംഗീകരിച്ചുകൊണ്ട് കമ്പനിയുടെ ടെലികോ വകുപ്പ് ഗ്ലോബല്‍ മൊബൈല്‍ പേഴ്‌സണല്‍ കമ്മ്യൂണിക്കേഷന്‍ ബൈ സാറ്റലൈറ്റ് (ജിഎംപിഎസ്) ഒരു ലെറ്റര്‍ ഓഫ് ഇന്റന്റ് പൂറത്തിറക്കിയിരുന്നു.
നിലവില്‍ 6750 ഉപഗ്രഹങ്ങളുള്ള ലോകത്തിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് ഉപഗ്രഹ ശൃംഖല സ്വന്തമായുള്ള കമ്പനിയാണ് സ്റ്റാര്‍ലിങ്ക്. ആമസോണിന്റെ പ്രൊജക്ട് കൈപ്പര്‍ ഈ അനുമതിക്കായി കാത്തിരിക്കുകയാണ്. നിലവിൽ ഈ അനുമതി ലഭിച്ചിട്ടുള്ള കമ്പനികളാണ് വൺ വെബ്, ജിയോ എസ്ഇഎസും, യൂടെല്‍സാറ്റും. ഇൻ സ്പെയിസിന്റെ അനുമതിയും ഉടനെ ലഭിക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പടെയുള്ള മാധ്യമങ്ങൾ വ്യക്തമാക്കുന്നത്.
ഇലോൺ മസ്കിൻ്റെ സ്റ്റാർ ലിങ്കിന് ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനങ്ങൾ ആരംഭിക്കാനുള്ള അനുമതി ഉടൻ നൽകും
Advertisement

Advertisement

Advertisement

