വികസനത്തിന്റെയും സാമൂഹ്യ പുരോഗതിയുടെയും ഒമ്പത് വര്‍ഷങ്ങളാണ് കടന്നുപോയതെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന് കേരളത്തിന്റെ ഭാവിയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും നവകേരളം എന്ന സ്വപ്നത്തിലേക്ക് അടുത്തെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് ഒന്നും നടക്കില്ലെന്ന ധാരണ മാറി. സര്‍വ്വമേഖലയില്‍ നിന്നും സര്‍ക്കാരിന് പിന്തുണ ലഭിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് ഇടത് സര്‍ക്കാര്‍ നടപ്പിലാക്കിയത് നവ കേരളത്തിലേക്കുള്ള നയമാണെന്നും പിണറായി അഭിപ്രായപ്പെട്ടു.
സാമ്പത്തിക രംഗത്ത് കേന്ദ്രം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സംസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചു. അര്‍ഹമായ പലതും കേന്ദ്രം തടഞ്ഞുവെച്ച് സംസ്ഥാനത്തെ ഞെരുക്കുകയാണ്. ഈ പ്രതിസന്ധിയെയും കേരളം മറികടക്കും. ലോക ഭൂപടത്തെ അടയാളപ്പെടുത്തിയ വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പാക്കാനായത് വലിയ നേട്ടമാണ്. ദേശീയ പാത വികസനം നടപ്പാക്കാനായത് എല്‍ഡിഎഫിന്റെ ഇച്ഛാശക്തിയുടെ ഫലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സമാനതകളില്ലാത്ത ദുരന്തങ്ങള്‍ കേരളം അതിജീവിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
Advertisement

Advertisement

Advertisement

