breaking news New

235.65 ഗ്രാം കഞ്ചാവും 67.76 ഗ്രാം ഹെറോയിനുമായി പൂച്ച പിടിയിൽ !!

കോസ്റ്റാറിക്കയിലാണ് സംഭവം. ശരീരത്തിൽ മയക്കുമരുന്ന് പൊതികളിലാക്കി കടത്തുകയായിരുന്ന ഒരു പൂച്ചയെയാണ് പൊലീസ് തന്ത്രപരമായി പിടികൂടിയത്.

മെയ് 6 നാണ് സംഭവം നടക്കുന്നത്. ജയിലിന് ഒരു വശത്തായി പൂച്ചയെ ​ഗാർഡുകൾ കണ്ടെത്തിയത്. സംശയം തോന്നിയ പൂച്ചയെ ​ഗാർഡ് പിടികൂടി പരിശോധിച്ചപ്പോഴാണ് വയറിലെ രോമത്തിനിടിയിൽ നിന്ന് കഞ്ചാവ് പിടികൂടിയത്.

235.65 ഗ്രാം കഞ്ചാവും 67.76 ഗ്രാം ഹെറോയിനും അടങ്ങിയ പാക്കേജുകൾ പൂച്ചയുടെ പക്കലുണ്ടായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. ആരോഗ്യ വിലയിരുത്തലിനായി പൂച്ചയെ ദേശീയ മൃഗാരോഗ്യ സേവനത്തിന് കൈമാറിയതായി അധികൃതർ പറഞ്ഞു. ആരാണ് പ്രവർത്തിയുടെ പിന്നിലെന്ന് കണ്ടെത്തിയിട്ടില്ല. കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

കോസ്റ്റാറിക്ക പോലീസ്, രാത്രിയില്‍ അതിസാഹസികമായി പൂച്ചയെ പിടികൂടുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.2025 മെയ് 6-ന് രാത്രി കൂരാകൂരിരട്ടത്ത് ടോര്‍ച്ച് വെളിച്ചത്തിൽ മരത്തിന് മുകളിലൂടെ നടന്ന് നീങ്ങുന്ന പൂച്ചയെ പിടിക്കാന്‍ ഒരാൾ ശ്രമിക്കുന്ന ദൃശ്യങ്ങളില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്.

പിന്നാലെ പിടികൂടിയ പൂച്ചയുടെ ശരീരത്ത് കെട്ടിവച്ച വെളുത്ത തുണി കത്രിക ഉപയോഗിച്ച് നീക്കം ചെയ്യുന്നു. കറുപ്പും വെളുപ്പും നിറത്തിലുള്ള പൂച്ചയുടെ ദേഹത്ത് വെള്ളത്തുണി പൊതിഞ്ഞിരിക്കുന്നതിനാല്‍ പെട്ടെന്ന് ശ്രദ്ധയില്‍പ്പെടില്ല. ഈ കെട്ടിയ തുണിക്കുള്ളില്‍ നിന്നും പോലീസ് 250 ഗ്രാം കഞ്ചാവും 67.76 ഗ്രാം ക്രാക്ക് പേസ്റ്റും കണ്ടെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5