ലിറ്ററിന് 63.20 രൂപയായിരുന്നത് 68 രൂപയാവും. വിതരണച്ചാര്‍ജും വര്‍ധിപ്പിക്കും. നിര്‍ദേശങ്ങള്‍ പൊതുവിതരണവകുപ്പ് തയ്യാറാക്കി സര്‍ക്കാര്‍ അംഗീകാരത്തിന് വിട്ടു. 31-നകം വിതരണം തുടങ്ങാനാണ് തീരുമാനം.
40 കിലോമീറ്റര്‍വരെ വിതരണത്തിന് 238 രൂപയായിരുന്നത് 500 രൂപയാക്കാനാണ് ധാരണ. ശേഷമുള്ള ഓരോ കിലോമീറ്ററിനും 3.75 രൂപയായിരുന്നത് അഞ്ചുരൂപയാക്കും. കടക്കാരുടെ കമ്മിഷന്‍ 2.70 രൂപയില്‍നിന്ന് ഏഴാക്കും.
രണ്ടരവര്‍ഷത്തെ ഇടവേള വന്നതിനാല്‍ മൊത്തവിതരണ ഏജന്‍സികള്‍ കളംവിട്ടിരുന്നു. 30 പേര്‍ ഇപ്പോള്‍ വിതരണത്തിന് തയ്യാറായി. പെട്രോള്‍, ഡീസല്‍ ടാങ്കറുകളില്‍ ബ്ലൂ ഡൈ കലര്‍ത്തിയ മണ്ണെണ്ണ നിറയ്ക്കാന്‍ കഴിയില്ല. സിവില്‍ സപ്ലൈസ് വകുപ്പ് എണ്ണക്കമ്പനികളുമായി നടത്തിയ ചര്‍ച്ചയില്‍ 15 വര്‍ഷ കാലാവധി പിന്നിട്ട ടാങ്കറുകള്‍ വിട്ടുനല്‍കാമെന്ന് ധാരണയായി.
16 സംസ്ഥാനങ്ങള്‍ക്കാണ് മണ്ണെണ്ണ പൊതുവിതരണത്തിന് കേന്ദ്രം അനുമതി നല്‍കിയത്. കേരളത്തിന് 5676 കിലോലിറ്റര്‍ മണ്ണെണ്ണയാണ് മൂന്നുമാസത്തേക്ക് അനുവദിച്ചത്. അര ലിറ്റര്‍ വീതം എല്ലാ കാര്‍ഡുകള്‍ക്കും നല്‍കും. മീന്‍പിടിത്തക്കാര്‍ക്കും വിഹിതം കിട്ടും.
രണ്ടര വര്‍ഷത്തെ ഇടവേളയ്ക്കുശേഷം റേഷന്‍ മണ്ണെണ്ണ വിതരണം പുനരാരംഭിക്കുമ്പോള്‍ വില 4.80 രൂപ കൂടും
Advertisement

Advertisement

Advertisement

