പല രീതിയിൽ ഒട്ടേറെ പ്രചരണങ്ങൾ ഉയർന്നു വരുന്നുണ്ട്. നല്ലത് സംഭവിച്ചാൽ നല്ലത് അംഗീകരിക്കാൻ വിഷമം ഉള്ളവർ ഇവിടെ ഉണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയത്ത് സർക്കാരിന്റെ നാലാം വാർഷിക ആഘോഷത്തിൽ മുഖാ മുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
‘കാലം മുന്നോട്ട് പോവുകയാണ്. ഐ ടി പാർക്കുകളിൽ 1706 കമ്പനികൾ ഇപ്പോൾ ഉണ്ട്. ഈ മേഖലയിൽ വലിയ മാറ്റം ഉണ്ടായി. ആകെ ഐ ടി കയറ്റുമതി വർദ്ധിച്ചു. ഇപ്പോൾ 90000 കോടി രൂപയുടെ ഐ ടി കയറ്റുമതി യാണ് ഉള്ളത്. 6300 സ്റ്റാർട്ടപ്പുകൾ ഇപ്പോൾ ഉണ്ട്. വലിയ വികസന കുതിപ്പാണ് ഉണ്ടായത്.
സ്റ്റാർട്ടപ്പുകളുടെ പറുദ്ദീസയായിട്ടാണ് മറ്റുള്ളവർ കേരളത്തെ കാണുന്നത്. കേരളം രാജ്യത്തിന് മാതൃകയാണ്. ഇതിൻ്റെ ഭാഗമാണ് രാജ്യത്തെ ആദ്യ ഡിജിറ്റൽ യൂണിവേഴ്സിറ്റി ഇവിടെയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് പുരോഗതി ഉണ്ടാവരുതെന്ന് ആഗ്രഹിക്കുന്നവർ ഉണ്ട് : വികസനം ഇപ്പോൾ വേണ്ടെന്നാണ് ചിലരുടെ വാദം ; ഇപ്പോൾ നേടേണ്ട നേട്ടം നേടിയില്ലെങ്കിൽ പിന്നെ എപ്പോഴാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
Advertisement

Advertisement

Advertisement

