breaking news New

കശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലെന്ന് റിപ്പോര്‍ട്ട് !!

ഏകദേശം ഒരു മണിക്കൂറോളമായി ഏറ്റുമുട്ടല്‍ നടക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം. ഏറ്റുമുട്ടല്‍ നടക്കുന്ന സ്ഥലം സുരക്ഷാസേന പുറത്തുവിട്ടിട്ടില്ല. പഹല്‍ഗാമിലെ ഭീകരര്‍ തന്നെയാണോ എന്നതില്‍ വ്യക്തത വന്നിട്ടില്ല.

ഭീകരര്‍ നിലവില്‍ ദക്ഷിണ കശ്മീരില്‍ തന്നെയുണ്ട് എന്നാണ് സുരക്ഷാ ഏജന്‍സികളുടെ അനുമാനം. ഭീകരര്‍ക്കായി വ്യാപകമായ തിരച്ചിലാണ് കശ്മീര്‍ താഴ്‌വരയില്‍ നടക്കുന്നത്. സൈന്യവും സിആര്‍പിഎഫും ജമ്മുകശ്മീര്‍ പോലീസും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്.

കഴിഞ്ഞദിവസം കുല്‍ഗാം വനേമേഖലയില്‍ വെച്ച് ഭീകരരും സൈന്യവും തമ്മിൽ വെടിവെപ്പുണ്ടായിരുന്നു. ഇവിടെ നിന്ന് രക്ഷപ്പെടുന്നതിനിടെ സൈന്യത്തിന് നേരെ ഭീകരര്‍ വെടിവെക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യം തിരിച്ചടിച്ചു. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ നാലിടങ്ങളില്‍ സൈന്യം ഭീകരര്‍ക്ക് സമീപത്തെത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

കഴിഞ്ഞ അഞ്ച് ദിവസങ്ങള്‍ക്കിടെ നാല് വ്യത്യസ്ത സ്ഥലങ്ങളില്‍ വെച്ച് ഇവരെ കണ്ടെത്താന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് സാധിച്ചിരുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5