ചൈന നൽകിയ ‘PL-15’ നൂതന മിസൈൽ ഘടിപ്പിച്ച ‘JF-17C’ യുദ്ധവിമാനം കാണിക്കുന്ന ഒരു ഫോട്ടോ പാകിസ്ഥാൻ വ്യോമസേന കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ പുറത്തുവിട്ടത്.
ചൈന പാകിസ്ഥാന് ഇത്തരത്തിലുള്ള 100 മിസൈലുകൾ നൽകിയിട്ടുണ്ട്. ഈ ഫോട്ടോ പുറത്തുവിട്ടതിന് പിന്നിലെ പാകിസ്ഥാന്റെ ലക്ഷ്യം ഇന്ത്യയെ ഭയപ്പെടുത്തുക എന്നതാണെന്ന് പാക് മാധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയുമായുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ചൈന ഇത്തരം നിരവധി മിസൈലുകൾ പാകിസ്ഥാന് നൽകിയതായിട്ടാണ് റിപ്പോർട്ട്. 200 മുതൽ 300 കിലോമീറ്റർ വരെ പ്രഹരശേഷിയുള്ള ഒരു ദീർഘദൂര, വായുവിൽ നിന്ന് വായുവിലേക്ക് തൊടുക്കാവുന്ന മിസൈലാണ് ചൈനീസ് PL-15.
പഹൽഗാം ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാൻ തങ്ങളുടെ ആയുധ ശേഖരം പുറത്ത് കാട്ടി യുദ്ധകാഹളം വീണ്ടും മുഴക്കുന്നു !!
Advertisement

Advertisement

Advertisement

