breaking news New

പഹൽഗാം ഭീകരാക്രമണത്തിലെ നിർണായക ദൃശ്യങ്ങൾ പുറത്ത്

വിനോദസഞ്ചാരിയായ ഋഷി ഭട്ട് സിപ് ലൈനിൽ സഞ്ചരിക്കുമ്പോൾ പകർത്തിയ വീഡിയോയിൽ ആളുകൾ വെടിയേറ്റ് വീഴുന്ന ദൃശ്യങ്ങൾ പതിഞ്ഞു. അതേസമയം 16ലധികം പേരെ ഭീകരർ വെടിവയ്ക്കുന്നത് താൻ കണ്ടെന്നും ദൃക്സാക്ഷി വെളിപ്പെടുത്തി. സുരക്ഷാ ഉദ്യോഗസ്ഥരുടെ വേഷത്തിലാണ് ഭീകരർ എത്തിയത്.

വെടിയേറ്റ് വീണ രണ്ട് ഉദ്യോഗസ്ഥരുടെ വസ്ത്രങ്ങൾ ഭീകരർ എടുത്തതാകാമെന്നും ഋഷി ഭട്ട് പറഞ്ഞു. വെടിയൊച്ചകൾ കേട്ടതിനു പിന്നാലെ പ്രശ്നമുണ്ടെന്ന് തിരിച്ചറിയുകയും സിപ്പ് ലൈനിൽ നിന്ന് താഴേക്ക് ചാടുകയും വനത്തിൽ ഒളിച്ചിരുന്നെന്നുമാണ് ഋഷിഭട്ടിന്‍റെ പ്രതികരണം. വെടിയൊച്ച കേൾക്കുന്നതിനു മുൻപേ സിപ് ലൈൻ ഓപ്പറേറ്റർ അള്ളാഹു അക്ബർ മൂന്നുവട്ടം ചൊല്ലിയതായും ഋഷി ഭട്ട് പറയുന്നു.

അന്വേഷണസംഘം ദൃക്സാക്ഷികളെ ചോദ്യം ചെയ്തു വരികയാണ്. ഭീകരവാദികൾ എത്തിയത് സിപ് ലൈനിലൂടെ എന്ന വിവരം നേരത്തെ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. അതേസമയം മേഖലയിലും ജമ്മു കാശ്മീർ അതിർത്തിയിലും ഭീകരർക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് സൈന്യം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5