നിലമ്പൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥാര്‍ത്ഥി ആരായാലും അംഗീകരിക്കുമെന്ന് ആര്യാടന്‍ ഷൗക്കത്ത് വ്യക്തമാക്കി.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കമെന്നത് മാധ്യമ സൃഷ്ടിയാണ്. അവസാന ശ്വാസം വരെ കോണ്‍ഗ്രസുകാരനായിരിക്കാനാണ് ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസ് പ്രഖ്യാപിക്കുന്ന സ്ഥാനാര്‍ഥിക്കായി കാതോര്‍ത്തിരിക്കുകയാണ് നിലമ്പൂര്‍. തിരഞ്ഞെടുപ്പിന് മണ്ണും മനസും ഒരുക്കി കാത്തിരിക്കുകയാണ് യുഡിഎഫെന്ന് ആര്യാടന്‍ ഷൗക്കത്ത് കൂട്ടിച്ചേര്‍ത്തു.
ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് യുഡിഎഫ് നേതൃത്വം പിവി അന്‍വറുമായി ചര്‍ച്ച തുടരുകയാണ്. സ്ഥാനാര്‍ഥി ആരായാലും അംഗീകരിക്കും. സ്ഥാനാര്‍ത്ഥിത്വം ലഭിച്ചില്ലെങ്കില്‍ താന്‍ പാര്‍ട്ടി വിടുമെന്ന അഭ്യൂഹം മാധ്യമ സൃഷ്ടിയാണ്. മരിക്കുമ്പോള്‍ കോണ്‍ഗ്രസ് പതാക പുതപ്പിക്കാന്‍ മറക്കരുതെന്ന് പറഞ്ഞ ആര്യാടന്‍ മുഹമ്മദിന്റെ മകനാണ് താനെന്നും ഷൗക്കത്ത് പറഞ്ഞു.
മരിക്കുമ്പോള്‍ കോണ്‍ഗ്രസ് പതാക പുതപ്പിക്കണമെന്നതാണ് തന്റെയും ആഗ്രഹമെന്നും ഷൗക്കത്ത് വ്യക്തമാക്കി. നേരത്തെ നിലമ്പൂരിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം സംബന്ധിച്ച് ആര്യാടന്‍ ഷൗക്കത്തിനെതിരെ പിവി അന്‍വര്‍ നിലപാടെടുത്തതായി റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നിരുന്നു. ഡിസിസി അധ്യക്ഷന്‍ വിഎസ് ജോയ്ക്കാണ് അന്‍വര്‍ പിന്തുണ പ്രഖ്യാപിച്ചത്.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച വിവാദങ്ങളില്‍ പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്ത്
Advertisement

Advertisement

Advertisement

