breaking news New

സിനിമാ മേഖലയില്‍ മയക്കുമരുന്ന് ഉപയോഗം വര്‍ദ്ധിക്കുന്നുവെന്ന് എഡിജിപി മനോജ് എബ്രഹാം

സിനിമയില്‍ കൂടുതല്‍ സമയം ജോലി ചെയ്യാന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നു. ഇതുവഴി സിനിമ വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നതെന്നും എഡിജിപി മനോജ് എബ്രഹാം വ്യക്തമാക്കി. സിനിമാതാരങ്ങളെ ഉള്‍പ്പെടുത്തി മയക്കുമരുന്ന് പാര്‍ട്ടികള്‍ നടത്തുന്നുണ്ടെന്നും സിനിമയില്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്നവരെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും എഡിജിപി വ്യക്തമാക്കി. സിനിമാ സംഘടനകള്‍ മയക്കുമരുന്നിന് എതിരെ പ്രവര്‍ത്തിക്കണമെന്നും മനോജ് എബ്രഹാം ആവശ്യപ്പെട്ടു.

മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് ഒരു സംരക്ഷണവും നല്‍കില്ലെന്നും സിനിമ സമൂഹത്തിന് മാതൃക ആകേണ്ടതാണെന്നും മനോജ് എബ്രഹാം ചൂണ്ടിക്കാണിച്ചു. ലഹരി ഉപയോഗത്തിനെതിരെ ഒരു ദാക്ഷണ്യവും ഇല്ലാത്ത നടപടി ഉണ്ടാകുമെന്നും എഡിജിപി മുന്നറിയിപ്പ് നല്‍കി.

വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടും മനോജ് എബ്രഹാം പ്രതികരിച്ചു. വിന്‍സിക്ക് കൗണ്‍സിലിംഗ് നല്‍കുമെന്ന് വ്യക്തമാക്കിയ എഡിജിപി പരാതി നല്‍കുന്നതിന് വേണ്ടിയാണ് കൗണ്‍സിലിംഗ് നല്‍കുന്നതെന്നും പറഞ്ഞു. ഇത്തരം പരാതികളിലെ പോലീസ് നടപടി വിന്‍സിയുടെ കേസിലും സ്വീകരിക്കുമെന്നും എഡിജിപി പറഞ്ഞു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5