ഇത്തരം റിപ്പോര്‍ട്ടുകള്‍ 'തെറ്റായതും, തെറ്റിദ്ധരിപ്പിക്കുന്നതും, യാതൊരു അടിസ്ഥാനവുമില്ലാത്തതുമാണെ'ന്ന് സര്‍ക്കാര്‍ ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.
'2,000 രൂപയില്‍ കൂടുതലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചരക്ക് സേവന നികുതി ചുമത്താന്‍ സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്ന അവകാശവാദങ്ങള്‍ പൂര്‍ണ്ണമായും തെറ്റാണ്, തെറ്റിദ്ധരിപ്പിക്കുന്നതും, യാതൊരു അടിസ്ഥാനവുമില്ലാത്തതുമാണ്. നിലവില്‍, സര്‍ക്കാരിന്റെ മുമ്പാകെ അത്തരമൊരു നിര്‍ദ്ദേശമില്ല,' പ്രസ്താവനയില്‍ പറയുന്നു. ഉപയോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും ഒരുപോലെ ആശ്വാസം നല്‍കുന്ന പ്രസ്താവനയാണിത്.
യുപിഐ വഴിയുള്ള ഡിജിറ്റല്‍ പേയ്മെന്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പ്രസ്താവനയില്‍ പറയുന്നു.
ചില മാര്‍ഗങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന പേയ്മെന്റുകളുമായി ബന്ധപ്പെട്ട മര്‍ച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക് (എംഡിആര്‍) പോലുള്ള ചാര്‍ജുകള്‍ക്ക് ജിഎസ്ടി ചുമത്തി വരുന്നുണ്ട്. നിലവില്‍ യുപിഐ ഇടപാടുകള്‍ക്ക് എംഡിആര്‍ ഈടാക്കാത്തതിനാല്‍, ഈ ഇടപാടുകള്‍ക്ക് ജിഎസ്ടി ബാധകമല്ല.
എസിഐ വേള്‍ഡ്വൈഡ് റിപ്പോര്‍ട്ട് 2024 അനുസരിച്ച്, 2023-ല്‍ ആഗോള റിയല്‍-ടൈം ഇടപാടുകളുടെ 49% ഇന്ത്യയിലാണ് നടന്നത്. ഇത് ഡിജിറ്റല്‍ പേയ്മെന്റ് നവീകരണത്തില്‍ ആഗോള നേതാവെന്ന ഇന്ത്യയുടെ സ്ഥാനം വീണ്ടും ഉറപ്പിച്ചു.
2,000 രൂപ കടക്കുന്ന യുപിഐ (യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ്) ഇടപാടുകള്‍ക്ക് ജിഎസ്ടി ചുമത്താന്‍ പദ്ധതിയിടുന്നുണ്ടെന്ന അഭ്യൂഹങ്ങള്‍ കേന്ദ്ര ധനകാര്യ മന്ത്രാലയം നിഷേധിച്ചു
Advertisement

Advertisement

Advertisement

