ഓപ്പറേറ്റര്‍മാരോട് ചൈനീസ് നിര്‍മിത ഉപകരണങ്ങളുടെ വിവരങ്ങള്‍ കൈമാറാനാവശ്യപ്പെട്ട് ടെലികോം മന്ത്രാലയം കത്തു നല്‍കി. അതേസമയം ടെലികോം ശ്യംഖലയിലെ വിവരച്ചോര്‍ച്ചയടക്കം സുരക്ഷാ പാളിച്ച നേരിടാനാണ് നടപടിയെന്ന് അധിക്യതര്‍ പ്രതികരിച്ചു.
രാജ്യത്ത് പ്രമുഖ 4ജി നെറ്റ്വര്‍ക്കുകളില്‍ ഇപ്പോഴും ചൈനീസ് നെറ്റ്വര്‍ക്ക് ഉപകരണങ്ങളും സാങ്കേതികവിദ്യയും ഉപയോഗിക്കുന്നുണ്ട്. ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവര്‍ ഇത്തരത്തില്‍ വാവെയ്, സെഡ് ടി ഇ എന്നീ കമ്പനികളില്‍ നിന്ന് വയര്‍ലെസ് ഒപ്ടിക്കല്‍ സേവനങ്ങള്‍ക്ക് ലഭ്യമാക്കുന്നുണ്ട്. ഇതിന് പുറമേ ബിഎസ്എന്‍എലിന്റെ 2 ജി നെറ്റ്വര്‍ക്കും ചൈനീസ് കമ്പനികളുടെ സേവനം ഉപയോഗപ്പെടുത്തുന്നു.
അതേസമയം നിലവില്‍ സ്ഥാപിച്ച ചൈനീസ് നിര്‍മിത ഉപകരണങ്ങള്‍ മാറ്റി സ്ഥാപിക്കുന്നത് ടെലികോം ഓപറേറ്റര്‍മാര്‍ക്ക് വന്‍ ബാധ്യതയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. ഇതുകൂടി കണക്കിലെടുത്താണ് നിലവിലുള്ള ഉപകരണങ്ങളുമായി ബന്ധപ്പെട്ട് സേവനം നല്‍കാന്‍ ചൈനീസ് കമ്പനികള്‍ക്ക് അനുമതി നല്‍കിയതെന്ന് അധിക്യതര്‍ അറിയിച്ചു.
2024ല്‍ ചൈനീസ് നിര്‍മിത സിംകാര്‍ഡുകള്‍ സംബന്ധിച്ച് ടെലികോം മന്ത്രാലയം വിവരശേഖരണം നടത്തിയിരുന്നു. 2ജി, 3ജി നെറ്റ് വര്‍ക്കുകള്‍ അവതരിപ്പിക്കുന്ന സമയം രാജ്യത്തെ ഭൂരിഭാഗം സിം കാര്‍ഡുകളും ചൈനയില്‍ നിര്‍മിച്ചവയായിരുന്നെന്നും 4ജി നെറ്റ്വര്‍ക്ക് അവതരിപ്പിച്ച സമയത്ത് ഇത് ഗണ്യമായി കുറക്കാനായതായി മന്ത്രാലയം വിലയിരുത്തിയിരുന്നു. എന്നാല്‍ രാജ്യത്ത് രണ്ടുകോടി ആളുകള്‍ ഇപ്പോഴും 2 ജി സേവനങ്ങള്‍ ഉപയോഗിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
രാജ്യത്തെ ടെലികോം കമ്പനികള്‍ ഉപയോഗിക്കുന്ന ചൈനീസ് ഉപകരണങ്ങളുടെ വിശദാംശങ്ങള്‍ തേടി കേന്ദ്രം
Advertisement

Advertisement

Advertisement

