തട്ടിപ്പിന്‍റെ മറ്റൊരു മുഖമാണത്. മോട്ടോർ വാഹന വകുപ്പിന്‍റെ പേരിലാണ് സന്ദേശം വരുന്നത്.
മെസേജിലെ വാഹന നമ്പറും മറ്റു വിവരങ്ങളും നിങ്ങളുടേത് തന്നെയായിരിക്കും. വരുന്ന സന്ദേശത്തോടൊപ്പം പരിവാഹൻ എന്ന പേരിൽ വ്യാജ ആപ്പ് അല്ലെങ്കിൽ വ്യാജ ലിങ്ക് ഉണ്ടാകും. അതിൽ ക്ലിക്ക് ചെയ്താൽ പണം നഷ്ടപ്പെടുമെന്ന് ഉറപ്പാണെന്ന് മുന്നറിയിപ്പ് നൽകുകയാണ് കേരള പോലീസ്.
വാഹനത്തിന് പിഴ അടയ്ക്കാനുള്ള സന്ദേശം ഒരിക്കലും വാട്സ് ആപ്പിൽ അയക്കില്ല. അതിനാൽ അത്തരം സന്ദേശം വന്നാൽ ക്ലിക്ക് ചെയ്യരുതെന്നാണ് കേരള പോലീസ് നിർദേശം നൽകുന്നത്.
വാഹനത്തിന് പിഴയുണ്ടെന്ന സന്ദേശം വാട്സ്ആപ്പിൽ ലഭിച്ചാൽ ആ ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്ന മുന്നറിയിപ്പ് നല്‍കി കേരള പോലീസ്
Advertisement

Advertisement

Advertisement

