സംസ്ഥാനത്ത് 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നും നാളെയുമാണ് ( മാർച്ച് 30, 31) ഉയർന്ന താപനില മുന്നറിയിപ്പിൽ ഉള്ളത്.
പാലക്കാട് ജില്ലയിൽ 39 ഡിഗ്രി വരെയും തൃശൂർ ജില്ലയിൽ 38 ഡിഗ്രി വരെയും , കൊല്ലം, കോഴിക്കോട് ജില്ലകളിൽ 37 ഡിഗ്രി വരെയും തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 36 ഡിഗ്രി വരെയും (സാധാരണയെക്കാൾ 2 - 3 ഡിഗ്രി കൂടുതൽ) ഉയരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കണമെന്നും വെള്ളം നിറയെ കുടിക്കണമെന്നും നിർദ്ദേശം ഉണ്ട്.
കേരളത്തിലെ കാലാവസ്ഥ മുന്നറിയിപ്പിൽ മാറ്റം : വീണ്ടും വേനൽച്ചൂട് വർധിക്കുന്നതായി റിപോർട്ടുകൾ !!
Advertisement

Advertisement

Advertisement

