സര്‍ക്കാരിനോടൊപ്പം പൊതു സമൂഹത്തിന്‍റെ ഇടപെടലും ഇതിനായി വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലഹരി വ്യാപനം തടയാന്‍ തിരുവനന്തപുരത്ത് വിളിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഗൗരവമേറിയ വിഷയത്തിലാണ് യോഗം എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
‘കുട്ടികളിൽ ലഹരി ഉപയോഗവും, അക്രമോത്സുകതയും വർദ്ധിക്കുന്നു. അത് സമൂഹത്തെ ഗൗരവതരമായി ബാധിക്കുന്നു. ലഹരിയെ വേരോടെ അറുത്തു മാറ്റുന്നതിന് ഭരണ നടപടികൾക്ക് ഒപ്പം സാമൂഹിക ഇടപെടലും വേണം. അതിനുള്ള ക്രിയാത്മക നിർദ്ദേശങ്ങൾക്ക് വേണ്ടിയാണ് യോഗം.
യോഗത്തിൽ പങ്കെടുക്കുന്ന ഓരോ മേഖലയിലുള്ളവർക്കും പുതിയ നിർദ്ദേശങ്ങൾ നൽകാനാകും. ഇന്നത്തെ കാലത്ത് അധ്യാപകരാകെ മനശാസ്ത്ര കാര്യങ്ങൾ കൂടി കൈകാര്യം ചെയ്യുന്നവരായി മാറണം. അതിന് പ്രത്യേക പരിശീലനം വേണ്ടിവരും. സാമൂഹിക സാഹചര്യങ്ങളിൽ ഗാർഹിക ബന്ധങ്ങളിൽ വന്ന മാറ്റമുണ്ടാക്കുന്ന പ്രശ്നങ്ങൾ ആകെ മാറ്റിമറിക്കാൻ കഴിയില്ല. എന്നാൽ സാഹചര്യം മനസ്സിലാക്കി സ്വീകരിക്കേണ്ട സമീപനത്തിൽ അഭിപ്രായം പറയാൻ കഴിവുള്ളവർ യോഗത്തിൽ ഉണ്ട്.
ബാല്യ കൗമാര യൗവന കാലം നേരിടുന്ന അവസ്ഥ ഗൗരവതരം. കുട്ടികളിലെ ലഹരി ഉപയോഗം ആഗോളതലത്തിൽ ഉണ്ടാകുന്ന പ്രതിഭാസം എന്നുവേണമെങ്കിൽ പറയാം. ലഹരി കടത്ത് ലോകമാകെ നേരിടുന്ന പ്രശ്നം. നമുക്കൊന്നും ചെയ്യാനില്ല എന്ന് കരുതി കയ്യുംകെട്ടി നിഷ്ക്രിയമായി നോക്കിയിരിക്കാൻ നമുക്കാവില്ല. നാശത്തിലേക്ക് തള്ളിവിടാതെ അവസാനത്തെ ആളെ പോലും രക്ഷപ്പെടുത്തുക എന്ന ദൗത്യമാണ് ഏറ്റെടുക്കേണ്ടത്’- മുഖ്യമന്ത്രി വ്യക്തമാക്കി.
ലഹരി വേരോടെ പിഴുതെറിയുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
Advertisement

Advertisement

Advertisement

