കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരനാണ് സര്‍ക്കുലര്‍ നല്‍കിയത്. അതേസമയം സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം തുടരുന്ന ആശാവര്‍ക്കേഴ്‌സ് നാളെ മുടി മുറിച്ചു പ്രതിഷേധിക്കും.
ആശമാര്‍ക്ക് ധനസഹായം നല്‍കാന്‍ യുഡിഎഫ് ഭരിക്കുന്ന കോന്നി ഗ്രാമപഞ്ചായത്തും മണ്ണാര്‍ക്കാട് നഗരസഭയും തീരുമാനിച്ചിരുന്നു. കോന്നി പഞ്ചായത്തിലെ 19 ആശാ പ്രവര്‍ത്തകര്‍ക്ക് 2000 രൂപ വെച്ച് അധിക വേതനം നല്‍കും. മണ്ണാര്‍ക്കാട് നഗരസഭ മാസം തോറും 2100 രൂപ വീതം നല്‍കുമെന്നാണ് പ്രഖ്യാപിച്ചത്.
ഇന്ന് രാപ്പകല്‍ സമരത്തിന്റെ 49 ദിവസവും നിരാഹാര സമരത്തിന്റെ 11ആം ദിവസവുമാണ്. അതേസമയം സമരം തുടങ്ങി അമ്പതാം ദിവസമാണ് മുടിമുറിക്കല്‍ പ്രതിഷേധം. സര്‍ക്കാര്‍ സമരക്കാരെ പരിഗണിക്കാത്ത നിലയിലാണ് പ്രതിഷേധം കടുപ്പിക്കാനുള്ള തീരുമാനം.
ആശാ വര്‍ക്കേഴ്‌സിന് ഓണറേറിയം വര്‍ധിപ്പിക്കാന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കെപിസിസി
Advertisement

Advertisement

Advertisement

