breaking news New

പെട്രോള്‍ പമ്പുകളില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് നിർദ്ദേശം !!

കാര്‍ഡ് സ്കിമ്മിംഗ് നടക്കാനുള്ള സാധ്യത ഇവിടങ്ങളില്‍ കൂടുതലാണെന്നാണ് പറയപ്പെടുന്നത്. പെട്രോള്‍ പമ്പുകളില്‍ പണമിടപാടിന് ഉപയോഗിക്കുന്ന കാര്‍ഡുകള്‍ പല വിധത്തില്‍ തട്ടിപ്പുകള്‍ക്ക് ഇരയാക്കപ്പെടുന്നത് വര്‍ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

മറ്റ് കച്ചവടസ്ഥാപനങ്ങളിലും എടിഎമ്മുകളിലും ഇതുപോലെ കാര്‍ഡ് സ്മിമ്മിംഗ് നടക്കുന്നതായി പറയപ്പെടുന്നു. വ്യക്തിഗത ഡാറ്റാമോഷണത്തിനുപയോഗിക്കുന്ന ഒരു രീതിയാണ് കാര്‍ഡ് സ്കിമ്മിംഗ്. കാര്‍ഡ് ഉപയോഗിക്കുന്നവരുടെ മുഴുവന്‍ വിവരങ്ങളും ചോര്‍ത്തപ്പെടുകയാണ്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.

കാര്‍ഡ് വിശദാംശങ്ങള്‍ മോഷ്ടിക്കാന്‍ പലപ്പോഴും കാര്‍ഡ് റീഡറില്‍ സ്കിമ്മിംഗ് ഉപകരണങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയാണ് തട്ടിപ്പുകാര്‍ ചെയ്യുക. എടിഎം ബൂത്തുകളിലും കച്ചവടസ്ഥാപനങ്ങളിലും പെട്രോള്‍ ബങ്കിലും എല്ലാം പണം വാങ്ങുന്നതിനായി നമ്മുടെ കാര്‍ഡ് സ്വൈപ് ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഇത്തരം ഇടപാടുകള്‍ നടക്കുന്ന സമയത്ത് കാര്‍ഡ് റീഡര്‍ സൂക്ഷമമായി പരിശോധിക്കണം. കാര്‍ഡ് റീഡറില്‍ എന്തെങ്കിലും അസ്വാഭാവികത ഉണ്ടോ എന്ന് നോക്കണം.

അനധികൃത ഇടപാടുകള്‍ തിരിച്ചറിയാന്‍ ബാങ്ക്, ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്മെന്‍റുകള്‍ പതിവായി പരിശോധിക്കണം. സംശയം തോന്നിയാല്‍ ബാങ്കിനെ അറിയിക്കണം. കഴിയുന്നതും അക്കൗണ്ടിലെ പണം വരുന്നതും പോകുന്നതും സംബന്ധിച്ച വിവരങ്ങള്‍ മൊബൈല്‍ ഫോണുകളില്‍ കിട്ടാന്‍ ശ്രദ്ധിക്കണം.

പേയ്മെന്‍റ് നടത്തിക്കഴിഞ്ഞാല്‍ കാര്‍ഡ് തിരിച്ചുവാങ്ങാന്‍ ശ്രദ്ധിക്കണം. അതല്ലെങ്കില്‍ കാര്‍ഡ് ക്ലോണിംഗ് പോലുള്ള തട്ടിപ്പ് നടക്കാന്‍ സാധ്യതയുണ്ട്.

കാര്‍ഡ് ഉപയോഗിക്കുന്നുവെങ്കില്‍ വിശ്വസ്തമായ പെട്രോള്‍ ബങ്കുകള്‍ ഉപയോഗിക്കുക. സുരക്ഷാ ക്യാമറകളുള്ള നല്ല ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്ന വിശ്വസ്തതയുള്ള പെട്രോള്‍ പമ്പുകള്‍ തിരഞ്ഞെടുക്കുക.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5