breaking news New

മോട്ടോര്‍ വാഹന വകുപ്പിന്റെ ഒറ്റത്തവണ നികുതി തീര്‍പ്പാക്കല്‍ പദ്ധതി മാര്‍ച്ച് 31ന് അവസാനിക്കും : ഇനിയില്ല ഇങ്ങനെയൊരു അവസരം എന്ന് മോട്ടോർ വാഹന വകുപ്പ്

നിങ്ങളുടെ പേരിലുള്ള പഴയ വാഹനത്തിന്മേല്‍ ഉള്ള നികുതി കുടിശ്ശിക തീര്‍ക്കാനുള്ള സുവര്‍ണാവസരം ആണ് അവസാനിക്കുന്നത്.

ടാക്‌സ് അടക്കാന്‍ കഴിയാത്ത വാഹനം ഉപയോഗശൂന്യമാകുകയോ വിറ്റു പോയെങ്കിലും നിങ്ങളില്‍ നിന്നും ഉടമസ്ഥത മാറാതിരിക്കുകയോ വാഹനത്തെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതിരിക്കുകയോ ആണെങ്കില്‍ അവയുടെ നികുതി കുടിശ്ശിക ചുരുങ്ങിയ നിരക്കില്‍ ഒറ്റതവണ പദ്ധതിയിലൂടെ അടച്ച് എന്നെന്നേക്കുമായി ബാധ്യത അവസാനിപ്പിക്കാവുന്ന അവസരമാണ് മാർച്ച് 31ന് ശേഷം അവസാനിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് നിങ്ങളുടെ ആര്‍ ടി ഓഫീസുമായി ബന്ധപ്പെടുക. അവസാന തീയതി 31/03/2025 എന്നത് മറക്കരുത് എന്നും എം വി ഡി ഫേസ്ബുക്കിൽ കുറിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5