breaking news New

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന : പവന് 320 രൂപ വര്‍ധിച്ച് 65,880 രൂപയായി : ഗ്രാമിന് 40 രൂപയും വര്‍ധിച്ചു

8235 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. കഴിഞ്ഞ രണ്ട് ദിവസവും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തിയതിന് ശേഷമാണ് വില ഉയര്‍ന്നിരിക്കുന്നത്.

വരും ദിവസങ്ങളിലും സ്വര്‍ണവില ഉയരാന്‍ തന്നെയാണ് സാധ്യത. ഗോള്‍ഡ്മാന്‍ സാചസ് പോലുള്ള ഏജന്‍സികള്‍ തുടര്‍ന്നും സ്വര്‍ണവില ഉയരാന്‍ തന്നെയാണ് സാധ്യതയെന്ന് പ്രവചിച്ചിട്ടുണ്ട്.

സ്വര്‍ണവില ഔണ്‍സിന് 3250നും 3520 ഡോളറിനും ഇടയിലേക്ക് ഉയരുമെന്നാണ് ഗോള്‍ഡ്മാന്‍ സാചസിന്റെ പ്രവചനം. ഏഷ്യന്‍ കേന്ദ്രബാങ്കുകള്‍ അടുത്ത ആറ് വര്‍ഷത്തേക്ക് കൂടി വന്‍തോതില്‍ സ്വര്‍ണം വാങ്ങികൂട്ടുമെന്നാണ് വിലയിരുത്തല്‍ ഇതും സ്വര്‍ണവില ഉയരുന്നത് കാരണമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5