breaking news New

സഹകരണ മേഖലയില്‍ ഓൺലൈന്‍ ടാക്സി സംവിധാനവും ഇന്‍ഷുറന്‍സ് കമ്പനിയും ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറെടുക്കുന്നു

ഊബര്‍, ഒല തുടങ്ങിയ ഓൺലൈൻ ടാക്സി കമ്പനികളുടെ മാതൃകയില്‍ സഹകരണ മേഖലയിലും ടാക്സി സംവിധാനം ഏതാനും മാസത്തിനുള്ളില്‍ രൂപീകരിക്കുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പാര്‍ലമെന്റിൽ പറഞ്ഞു. ഇരുചക്ര വാഹനങ്ങൾ, ഓട്ടോ, ടാക്സികള്‍ എന്നിവയെല്ലാം ഇതിൽ രജിസ്റ്റര്‍ ചെയ്യാൻ സാധിക്കുമെന്നും കമ്മീഷനുകളില്ലാതെ നിരക്കുകൾ നേരിട്ട് വാഹന ഉടമകള്‍ക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സഹകരണ മേഖലയിലെ ഇന്‍ഷുറന്‍സ് കമ്പനിയും വൈകാതെ പ്രവർത്തനമാരംഭിക്കുമെന്നും സ്വകാര്യ മേഖലയിലുള്ള ഏറ്റവും വലിയ ഇന്‍ഷുറന്‍സ് സംരംഭമായി ഇതുമാറുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ലോക്സഭയില്‍ ത്രിഭുവന്‍ സഹകാരി യൂണിവേഴ്സിറ്റി ബില്ലിന്റെ ചര്‍ച്ചയില്‍ മറുപടി നൽകുകയായിരുന്നു അദ്ദേഹം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5