സ്‌കൂളും പരിസരവും പോലീസ് നിരീക്ഷണത്തിലായിരിക്കും. സംശയം തോന്നുന്ന സാഹചര്യം ഉണ്ടായാല്‍ അദ്ധ്യാപകര്‍ക്ക് ബാഗുകളും മറ്റും പരിശോധിക്കാനും നിര്‍ദേശമുണ്ട്.
പരീക്ഷ കഴിഞ്ഞാല്‍ ഉടന്‍ മാതാപിതാക്കളെത്തി കുട്ടികളെ ഉടന്‍ വീട്ടില്‍ കൊണ്ട് പോകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സ്‌കൂളില്‍ ആഘോഷങ്ങള്‍ വിലക്കി കൊണ്ടുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം പ്രധാന അധ്യാപകര്‍ക്ക് കിട്ടിയിട്ടുണ്ട്. പരീക്ഷ തീരുന്ന ദിവസം സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം ഒഴിവാക്കാന്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഈ വര്‍ഷം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വാര്‍ഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളുകളില്‍ സംഘര്‍ഷം ഉണ്ടാകുന്ന തരത്തില്‍ ആഘോഷപരിപാടികള്‍, സ്‌കൂള്‍ കോമ്പൗണ്ടില്‍ വാഹനങ്ങളിലുള്ള പ്രകടനം എന്നിവയെല്ലാം നിരോധിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ പൊലീസിന്റെ സാന്നിധ്യം ഉറപ്പുവരുത്തണമെന്നും കഴിഞ്ഞ ദിവസം ചേര്‍ന്ന വിദ്യാഭ്യാസ ഓഫീസര്‍മാരുടെ മേഖലാ യോഗങ്ങളില്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി നിര്‍ദേശം നല്‍കി.
പ്ലസ് വണ്‍, ഒമ്പതാം ക്ലാസ്, യു.പി. സ്‌കൂള്‍ പരീക്ഷകള്‍ നാളെയും ഉണ്ട്. കുട്ടികള്‍ക്കിടയില്‍ വ്യാപകമായി മാറിയിട്ടുള്ള ലഹരി വിഷയം മുന്‍ നിര്‍ത്തി വിദ്യാഭ്യാസ വകുപ്പ് കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്നും മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചു. ലഹരി ഉപയോഗത്തിന്റെ ദൂഷ്യങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണവും അത് ലഭിക്കുന്ന വഴികള്‍ തടയലും പ്രധാനമാണെന്നും മന്ത്രി പറഞ്ഞിരുന്നു.
എസ്എസ്എല്‍സി, പ്ലസ്ടൂ തുടങ്ങി സംസ്ഥാനത്ത് സ്‌കൂള്‍ പൊതുപരീക്ഷകള്‍ ഇന്ന് അവസാനിക്കും : വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും ആഘോഷങ്ങളും ഒഴിവാക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്
Advertisement

Advertisement

Advertisement

