breaking news New

എന്തരോ എന്തോ? : കേരളത്തിന്റെ ഡല്‍ഹിയിലെ പ്രതിനിധി കെ വി തോമസിന്റെ യാത്ര ബത്ത ഉയര്‍ത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം : പ്രതിവര്‍ഷം തുക അഞ്ച് ലക്ഷത്തില്‍ നിന്ന് 11.31 ലക്ഷം ആക്കാന്‍ പൊതു ഭരണ വകുപ്പ് ധനവകുപ്പിന് ശുപാര്‍ശ നല്‍കി !!

പ്രതിവര്‍ഷം തുക അഞ്ച് ലക്ഷത്തില്‍ നിന്ന് 11.31 ലക്ഷം ആക്കാന്‍ പൊതു ഭരണ വകുപ്പ് ധനവകുപ്പിന് ശുപാര്‍ശ നല്‍കി.

യാത്രാ ആവശ്യങ്ങള്‍ക്ക് വേണ്ടി ചെലവാക്കുന്ന തുക 6.31 ലക്ഷമാണെന്നും അത് കൊണ്ട് യാത്രാ ബത്ത കൂട്ടണമെന്നുമായിരുന്നു കെ വി തോമസിന്റെ ആവശ്യം. ഇത് പരിഗണിച്ചാണ് പൊതു ഭരണ വകുപ്പ് ധനവകുപ്പിന് ശുപാര്‍ശ നല്‍കിയത്.

കോണ്‍ഗ്രസ്സിലെ സമുന്നത നേതാവായിരുന്ന പ്രഫ. കെ വി തോമസ് പാര്‍ട്ടി വിട്ട് സി പി എമ്മിന്റെ ഭാഗമായതിനെ തുടര്‍ന്നാണ് ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാറിന്റെ കേന്ദ്രസര്‍ക്കാറുമായുള്ള ലെയ്‌സണിങ്ങ് പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കപ്പെട്ടത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5