മോട്ടോര്‍ വാഹന നികുതി കുടിശിക വാഹനങ്ങള്‍ക്കും പൊളിച്ചു പോയ വാഹനങ്ങള്‍ക്കുമുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയാണ് അടുത്ത മാസം 31ന് അവസാനിക്കുന്നത്.
2020 മാര്‍ച്ച് 31 ന് ശേഷം നികുതി അടച്ചിട്ടില്ലാത്തതും, 2024 മാര്‍ച്ച് 31ന് നാലുവര്‍ഷമോ അതില്‍ കൂടുതലോ നികുതി കുടിശിക ഉള്ള വാഹന ഉടമകള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് നാലുവര്‍ഷത്തെ അടയ്‌ക്കേണ്ടുന്ന നികുതിയുടെ 30 % ശതമാനവും സ്വകാര്യ വാഹനങ്ങള്‍ക്ക് 40 ശതമാനവും നികുതി ഒടുക്കി നികുതി ബാധ്യതകളില്‍ നിന്ന് ഒഴിവാകുന്നതിനുള്ള അവസാന അവസരമാണിത്.
വാഹന നികുതി കുടിശികയില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 2025 മാര്‍ച്ച് 31ന് അവസാനിക്കും
Advertisement

Advertisement

Advertisement

