ഛിന്നഗ്രഹം 2024 YR4, 2032 ഡിസംബറില്‍ ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത 3.1% ആയി കൂടി. ഏകദേശം 177 അടി (54 മീറ്റര്‍) വ്യാസമുള്ള ഇതിന് ഏകദേശം ഒരു കെട്ടിടത്തിന്റെ വലുപ്പമാണ്.
ഛിന്നഗ്രഹത്തിന്റെ കൃത്യമായ ഭ്രമണപഥത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുമ്പോള്‍, അത് ഭൂമിയില്‍ ഇടിക്കാനുള്ള സാധ്യത കൂടുതല്‍ കൃത്യതയോടെ കണക്കാക്കാന്‍ ജ്യോതിശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞു. 40 മുതല്‍ 90 മീറ്റര്‍ വരെ വീതിയുള്ള ഈ ഛിന്നഗ്രഹത്തിന് ഭൂമിയില്‍ പതിച്ചാല്‍ 7.7 മെഗാടണ്‍ ടിഎന്‍ടിക്ക് തുല്യമായ ഊര്‍ജ്ജം പുറത്തുവിടാനുള്ള കഴിവുണ്ട്, അതായത് ഒരു നഗരത്തെ നശിപ്പിക്കാനുള്ള കഴിവ്.
ഈ ഛിന്നഗ്രഹത്തിന്റെ ആഘാത മേഖലയില്‍ കിഴക്കന്‍ പസഫിക്, അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ ചില ഭാഗങ്ങളും ഇന്ത്യ ഉള്‍പ്പെടെ ദക്ഷിണ അമേരിക്ക, ആഫ്രിക്ക, ദക്ഷിണേഷ്യ തുടങ്ങിയ കരപ്രദേശങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 27 ന് ചിലിയിലെ എല്‍ സോസ് ഒബ്‌സര്‍വേറ്ററിയാണ് 2024 YR4 എന്ന ഛിന്നഗ്രഹം ആദ്യമായി കണ്ടെത്തിയത്. ലോകമെമ്പാടുമുള്ള ഗ്രഹ പ്രതിരോധ സഹകരണ സ്ഥാപനമായ ഇന്റര്‍നാഷണല്‍ ആസ്റ്ററോയ്ഡ് വാണിംഗ് നെറ്റ്വര്‍ക്ക് (IAWN) ഈ വര്‍ഷം ജനുവരിയില്‍ ആഘാത സാധ്യത 1% കടന്നതിനെത്തുടര്‍ന്ന് ഒരു മുന്നറിയിപ്പ് മെമ്മോ പുറപ്പെടുവിച്ചു. അതിനുശേഷം, ഈ കണക്കില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും നിലവില്‍ മുകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.
2032 ഡിസംബര്‍ 22 ന് ഇന്ത്യന്‍ സമയം രാത്രി 7.32നാണ് ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കുക. ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി ഉള്‍പ്പെടെയുള്ള നൂതന ദൂരദര്‍ശിനികള്‍ ഉപയോഗിച്ച് നാസയും മറ്റ് ബഹിരാകാശ ഏജന്‍സികളും ഛിന്നഗ്രഹത്തിന്റെ വലിപ്പം, വേഗത, ആഘാത സാധ്യതാ സ്ഥാനം എന്നിവയെക്കുറിച്ച് കൂടുതല്‍ നിരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഒരിക്കല്‍ ഛിന്നഗ്രഹം കാഴ്ചയില്‍ നിന്ന് മാഞ്ഞുപോയാല്‍, 2028 ല്‍ അത് വീണ്ടും ദൃശ്യമാകുന്നതുവരെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ സാധ്യതയില്ല.
ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത കൂടിയതായി നാസ !!!
Advertisement

Advertisement

Advertisement

