ഇടതുപക്ഷം ഭരിക്കുന്ന കേരളത്തെ പുകഴ്ത്തിയുള്ള ലേഖനവും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള പ്രശംസയും കൊണ്ട് ശശിതരൂര്‍ കോണ്‍ഗ്രസിലുണ്ടാക്കിയ പൊട്ടിത്തെറി പരിഹരിക്കുവാനുള്ള രാഹുല്‍ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം.
ഇന്നലെ ന്യൂഡല്‍ഹിയിലായിരുന്നു ഇരുവരുടേയും കൂടിക്കാഴ്ച. ചര്‍ച്ചയില്‍ ശക്തമായ നിലപാട് എടുത്ത തരൂര്‍ സംസ്ഥാന കോണ്‍ഗ്രസില്‍ തനിക്കെതിരെ നടക്കുന്ന പടയൊരുക്കത്തെക്കുറിച്ചും ചൂണ്ടിക്കാട്ടി. പാര്‍ട്ടിയില്‍ കൂടിയാലോചനയില്‍ തന്നെ ഉള്‍പ്പെടുത്തുന്നത് കുറയുന്നു എന്നും അവഗണിക്കലിന് പാത്രമാകുന്നു എന്നും ശശി തരൂര്‍ രാഹുലിനോട് പരാതിപ്പെട്ടതായും വിവരമുണ്ട്.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പൊതു നയത്തില്‍ നിന്നും വ്യത്യസ്തമായ നിലപാട് എടുക്കുന്നത് പാര്‍ട്ടിക്ക് പ്രതിസന്ധിയാകുമെന്നു രാഹുല്‍, ശശി തരൂരിനെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചെന്നും വിവരങ്ങളുണ്ട്. പാര്‍ട്ടി നയത്തോട് ചേര്‍ന്നു നില്‍ക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തതായി സൂചനകളുണ്ട്. ഇതിനൊപ്പം മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്മേല്‍ പാര്‍ട്ടി സ്വീകരിച്ച നയവും രാഹുല്‍ ചൂണ്ടിക്കാട്ടി.
താന്‍ പാര്‍ട്ടി നയത്തെ എതിര്‍ത്തിട്ടില്ലെന്ന് തരൂര്‍ രാഹുലിന് മറുപടി നല്‍കി. ചില വിഷയങ്ങളില്‍ എല്ലാക്കാലത്തും തന്റെ വ്യക്തിപരമായ വിലയിരുത്തല്‍ നടത്തിയിട്ടുണ്ടെന്നായിരുന്നു ശശി തരൂര്‍ നല്‍കിയ മറുപടി. നേരത്തേ കേരളം വ്യവസായ അനുകൂല സംസ്ഥാനമാണെന്ന് ശശി തരൂര്‍ നടത്തിയ പ്രസ്താവന കെപിസിസി തള്ളിയിരുന്നു. കോണ്‍ഗ്രസില്‍നിന്ന് എതിര്‍പ്പുയര്‍ന്നതിനു പിന്നാലെ വികസന കാര്യത്തില്‍ രാഷ്ട്രീയം പാടില്ലെന്ന് തരൂര്‍ നിലപാടെടുത്തു. ഇതിന് പൊതു സമ്മതി കിട്ടുകയും ചെയ്തു.
വളഞ്ഞിട്ടാക്രമിച്ചാല്‍ കടുത്ത നിലപാട് സ്വീകരിക്കേണ്ടി വരുമെന്ന് രാഹുല്‍ഗാന്ധിയോട് ശശി തരൂര്‍ !!
Advertisement

Advertisement

Advertisement

