breaking news New

കേരളത്തിലെ ഇടത് സർക്കാരിനെ പ്രശംസിച്ച ശശി തരൂരിനെതിരെ വിമർശനവുമായി കോൺഗ്രസ് മുഖപത്രമായ വീക്ഷണം

തെരഞ്ഞെടുപ്പിലെ യുഡിഎഫിൻ്റെ വിജയപ്രതീക്ഷയെ തരൂർ കുരുതി കൊടുക്കരുത് എന്നാണ് വീക്ഷണത്തിൽ വിമർശനമുള്ളത്. സർക്കാരിനെതിരെ പോരാടുന്ന കോൺഗ്രസിനെ പിന്നോട്ട് വലിക്കരുതെന്നും ഇത്തരം നടപടി ആത്മഹത്യാപരമെന്നും വീക്ഷണത്തിൽ പറയുന്നുണ്ട്.

വികസന വിരോധത്തില്‍ കോണ്‍ഗ്രസ് നേതാക്കളെ തള്ളി ശശി തരൂര്‍ ഇന്നലെ രംഗത്ത് വന്നിരുന്നു. ലേഖനത്തിലെ നിലപാടില്‍ ഉറച്ചുതന്നെ നിൽക്കുകയാണ് തരൂര്‍. താന്‍ എഴുതിയ ലേഖനത്തില്‍ ഒരു തെറ്റും കാണുന്നില്ലെന്നും വിമര്‍ശിക്കുന്നവര്‍ അത് കാണിച്ചു തരട്ടെയെന്നും തരൂർ മാധ്യമങ്ങളോട് പറഞ്ഞു.

തൻ്റെ നിലപാടിലും ലേഖനത്തിലും ഉറച്ചുനില്‍ക്കുകയാണ് എഐസിസി അംഗം കൂടിയായ ശശി തരൂർ. കണക്കുകളും രേഖകളും നിരത്തി തരൂര്‍ തൻ്റെ നിലപാട് ആവര്‍ത്തിച്ചു. കേരളത്തിന്റെ ആവശ്യങ്ങളെ പറ്റിയാണ് പറഞ്ഞതെന്നും ഇതിൽ രാഷ്ട്രീയമില്ലെന്നും സംസ്ഥാനത്തിന്റെ പൊതു താൽപര്യമാണ് താൻ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5