സംസ്ഥാന സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ മോശം ചെയ്താല്‍ ചൂണ്ടിക്കാട്ടുമെന്നും ശശി തരൂര്‍ എംപി പറഞ്ഞു. അതേസമയം രാഷ്ട്രീയത്തിന് അതീതമായി നല്ല കാര്യങ്ങള്‍ അംഗീകരിക്കണമെന്നും തരൂർ കൂട്ടിച്ചേർത്തു.
കേരളത്തിലെ വ്യവസായ രംഗത്തുണ്ടായ മാറ്റത്തെ പ്രശംസിച്ച് ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസില്‍ എഴുതിയ ലേഖനത്തില്‍ ഉറച്ച് നിൽക്കുകയാണ് ശശി തരൂര്‍. സംസ്ഥാന സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ മോശം ചെയ്താല്‍ ചൂണ്ടിക്കാട്ടുമെന്നും നല്ലത് ചെയ്താല്‍ നല്ലത് പറയുമെന്നും ശശി തരൂർ വ്യക്തമാക്കി. കാലങ്ങളായി അതാണ് തന്റെ രീതിയെന്നും തരൂർ പറഞ്ഞു. കുട്ടികളുടെ ഭാവിക്ക് വേണ്ടി പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ വേണമെന്ന് നിരന്തരം പറയുന്ന ആളാണ് താനെന്നും തരൂർ പറഞ്ഞു.
കേരളം സ്റ്റാര്‍ട്ടപ്പുകളുടെ കാര്യത്തില്‍ ഇരുപത്തിയെട്ടാം സ്ഥാനത്ത് നിന്നും ഒന്നാം സ്ഥാനത്തു എത്തിയെന്നും അതിനെ നമ്മള്‍ അംഗീകരിക്കണമെന്നും തരൂർ വ്യക്തമാക്കി. ആര്‍ട്ടിക്കിളിന്റെ അവസാനത്തെ ഭാഗം എല്ലാ പാര്‍ട്ടികളും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കണം എന്നാണ് പറയുന്നത്. ആര് ഭരിച്ചാലും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കണം. മന്ത്രി പി രാജീവ് പറഞ്ഞ കാര്യങ്ങള്‍ കൂടി അടിസ്ഥാനപ്പെടുത്തിയാണ് ലേഖനമെന്നും തരൂർ പറഞ്ഞു. അതേസമയം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആര്‍ട്ടിക്കിള്‍ വായിക്കണമെന്നും ഏതു സ്റ്റാറ്റിസ്റ്റിക്‌സ് എന്ന് വായിച്ചാല്‍ മനസ്സിലാകുമെന്നും തരൂർ വ്യക്തമാക്കി.
പറഞ്ഞ നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്ന് ശശി തരൂര്‍ എംപി : നല്ലത് ചെയ്താല്‍ നല്ലത് പറയും : ഭരിക്കുന്നവര്‍ എന്ത് ചെയ്താലും തെറ്റ് എന്ന് പറയുന്നത് ശരിയല്ലെന്നും തരൂര്‍
Advertisement

Advertisement

Advertisement

