സംസ്ഥാനത്ത് ഇന്ന് ഒറ്റയടിക്ക് 800 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 63,120 രൂപയായി. ആനുപാതികമായി ഗ്രാമിന്റെ വിലയും കുറഞ്ഞു. 100 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7890 രൂപയായി. നാലുദിവസത്തിനിടെ 1360 രൂപയാണ് സ്വര്‍ണ്ണവിലയില്‍ കുറവ് രേഖപ്പെടുത്തിയത്.
ജനുവരി 22നാണ് പവന് 60000 കടന്ന് റെക്കോര്‍ഡിട്ടത്. പടിപടിയായി 64,000 കടന്ന് സ്വര്‍ണവില കുതിച്ച് സര്‍വ്വകാല റെക്കോര്‍ഡിലേക്ക് എത്തിയിരുന്നു. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.
അമേരിക്കയില്‍ ഡൊണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്.
വീണ്ടും റെക്കോര്‍ഡ് ഉയരത്തിലേക്ക് കയറുമെന്ന് തോന്നിപ്പിച്ച സ്വര്‍ണ്ണവിലയില്‍ വീണ്ടും ഇടിവ്
Advertisement

Advertisement

Advertisement

