ഇതില്‍ ഏറ്റവും കൂടുതല്‍ ആരോഗ്യമന്ത്രിയുടെ സ്വന്തം ജില്ലയായ പത്തനംതിട്ടയിലാണ്. 36 ഡോക്ടര്‍മാരാണ് പത്തനംതിട്ടയില്‍ അനധികൃതമായി ജോലിക്ക് ഹാജരാകാതിരിക്കുന്നത്. വിവരാവകാശ പ്രവര്‍ത്തകനായ റഷീദ് ആനപ്പാറ നല്‍കിയ അപേക്ഷയ്ക്ക് ലഭിച്ച വിവരാവകാശ മറുപടിയിലാണ് ഇക്കാര്യമുള്ളത്.
തിരുവനന്തപുരം 11, കോട്ടയം-7, കണ്ണൂര്‍-20, മലപ്പുറം-10, കോഴിക്കോട്-12, കാസര്‍ഗോഡ്-20, പാലക്കാട്-8, ഇടുക്കി-3, തൃശൂര്‍-7, വയനാട്-4, ആലപ്പുഴ-6 എന്നിങ്ങനെയാണ് വിട്ടു നില്‍ക്കുന്ന ഡോക്ടര്‍മാരുടെ എണ്ണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടറുടെ കാര്യാലയത്തില്‍ നിന്ന് ലഭിച്ച മറുപടിയില്‍ പറയുന്നു.
ഇവര്‍ക്കെതിരേ 1960 ലെ കേരള സിവില്‍ സര്‍വീസസ്(തരംതിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങള്‍ പ്രകാരം അച്ചടക്ക നടപടി സ്വീകരിച്ചു വരികയാണെന്നും വിവരാവകാശ രേഖ പറയുന്നു.
സംസ്ഥാനത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ എഫ്എച്ച്സികളാക്കി മാറ്റിയപ്പോള്‍ ഡോക്ടര്‍മാരുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. ഇതനുസരിച്ച് ഡോക്ടര്‍മാര്‍ ഇല്ല എന്നുള്ളതാണ് യാഥാര്‍ഥ്യം. ഇതിനിടെയാണ് ഡോക്ടര്‍മാര്‍ അനധികൃതമായി ജോലിയില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്.
സംസ്ഥാനത്ത് ആരോഗ്യവകുപ്പില്‍ 144 ഡോക്ടര്‍മാര്‍ അനധികൃതമായി ജോലിക്ക് ഹാജരാകാതിരിക്കുന്നുണ്ടെന്ന് വിവരാവകാശ രേഖ
Advertisement
Advertisement
Advertisement