വാട്‌സാപ്പ് ഗ്രൂപ്പുകൾ വഴി ജോലി ഒഴിവ് എന്ന സന്ദേശങ്ങൾ പങ്കുവെച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഗൾഫിൽ ഒരു ജോലി സ്വപ്‌നം കണ്ട് ജീവിക്കുന്ന നിരവധി സാധാരണക്കാരാണ് ഇവരുടെ തട്ടിപ്പിന് ഇരയായത്.
ഒമാനിൽ പായ്ക്കിംഗ് സ്റ്റാഫ്, സൂപ്പർവൈസർ, ഡ്രൈവർ എന്നീ ജോലികളുണ്ടെന്ന് കാണിച്ചാണ് വാട്‌സാപ്പ് ഗ്രൂപ്പ് വഴി സന്ദേശങ്ങൾ ഇവർ പ്രചരിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയാൻ വാട്‌സാപ്പിൽ ബന്ധപ്പെടാനായി ചാറ്റ് ബോക്‌സിന്റെ ലിങ്കും നൽകിയിട്ടുണ്ട്. ഇതുവഴി കയറി വിവരങ്ങൾ ചോദിക്കുന്നവരിൽ നിന്ന് അമ്പതിനായിരം രൂപ വെച്ച് വാങ്ങും. പണം നൽകി കഴിഞ്ഞാണ് തങ്ങൾ വലിയ തട്ടിപ്പിനാണ് ഇരയായതെന്ന് ആളുകൾ മനസ്സിലാക്കുന്നത്.
ഒമാനിൽ നിന്നുള്ള നമ്പർ വെച്ചാണ് ഈ വാട്‌സാപ്പ് പ്രവർത്തിക്കുന്നത്. +968 7974 8838 എന്ന നമ്പർ ഉപയോഗിച്ചാണ് തട്ടിപ്പ് നടക്കുന്നത്. വർഷങ്ങളായി ഈ തട്ടിപ്പ് നടക്കുന്നതായാണ് മനസിലാക്കുന്നത്. നിലവിൽ ഒമാൻ കേന്ദ്രീകരിച്ചാണ് ഇവരുടെ തട്ടിപ്പ് നടക്കുന്നത്. പണം കൊടുത്തവർക്ക് പത്ത് ദിവസത്തെ വിസിറ്റിംഗ് വിസ നൽകിയാണ് ഇവർ ചതിക്കുന്നത്.
ഒമാനിൽ ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ് !! നിരവധി ആളുകളിൽ നിന്നായി ലക്ഷക്കണക്കിന് രൂപയാണ് തട്ടിയെടുത്തത് ...
Advertisement
Advertisement
Advertisement