തിങ്കളാഴ്ച രാവിലെ സ്പീക്കര്‍ എ.എന്‍ ഷംസീറിനെ കണ്ടാണ് രാജിക്കത്ത് കൈമാറിയത്. ഇടതുപക്ഷവുമായുള്ള ബന്ധം ഔദ്യോഗികമായി വേർപെടുത്തിയ അൻവർ യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
തൃണമൂൽ കോൺഗ്രസിന്റെ സംസ്ഥാന കോ-ഓർഡിനേറ്ററായി പ്രവർത്തിക്കാൻ തീരുമാനിച്ച അൻവർ ഇന്നലെ കൊൽക്കത്തയിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ കണ്ടിരുന്നു. എം എൽ എ ബോർഡ് നീക്കം ചെയ്ത കാറിലാണ് ഇന്ന് സ്പീക്കറെ കാണാൻ അൻവർ എത്തിയത്.
എംഎൽഎ സ്ഥാനം രാജിവച്ചത് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നിർദ്ദേശപ്രകാരമാണെന്നും, തന്നോടൊപ്പമുണ്ടായിരുന്ന നിലമ്പൂരിലെ ജനങ്ങൾക്ക് നന്ദിയറിയിക്കുന്നുവെന്നും പി വി അൻവർ വ്യക്തമാക്കി. നിയമസഭയിലേക്ക് തന്നെയെത്തിച്ച ഇടതുമുന്നണി പ്രവർത്തകർക്കും, രാജി നൽകിയ ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ അൻവർ നന്ദിയറിയിച്ചു.
ഓൺലൈനായി 11ന് തന്നെ സ്പീക്കർക്ക് രാജിക്കത്ത് നൽകിയിരുന്നുവെന്നും, സ്വന്തം കൈപ്പടയിലെഴുതി രാജിക്കത്ത് നൽകണമെന്ന നിയമമുള്ളതിനാലാണ് ഇന്ന് നേരിട്ടെത്തി രാജിക്കത്ത് കൈമാറിയതെന്നും അദ്ദേഹം പ്രതികരിച്ചു. രാജി സ്വീകരിക്കേണ്ട ഉത്തരവാദിത്വം സ്പീക്കർക്കാണെന്നാണ് അൻവർ പറഞ്ഞത്.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ ആരോപണം ഉന്നയിച്ചത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി പറഞ്ഞിട്ടാണെന്നും അൻവർ വെളിപ്പെടുത്തി. 150 കോടിയുടെ അഴിമതിയാരോപണമാണ് ഉന്നയിച്ചത്. താൻ സതീശനോട് പരസ്യമായി മാപ്പ് ചോദിക്കുന്നുവെന്നും അൻവർ കൂട്ടിച്ചേർത്തു.
നിലമ്പൂരിൽ ഇനി മത്സരിക്കാനില്ലെന്നും വി. എസ് ജോയിയെ സ്ഥാനാർത്ഥിയാക്കണമെന്നും, അദ്ദേഹം മലയോര മേഖലയിലെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന ആളാണെന്നും പി. വി അൻവർ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസില്‍ ഔദ്യോഗികമായി അംഗത്വമെടുത്തതിന് പിന്നാലെയാണ് അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചത്.
2011-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറനാട് മണ്ഡലത്തിലെ ഔദ്യോഗിക ഇടതുസ്ഥാനാര്‍ഥിയെ നാലാം സ്ഥാനത്തേക്ക് തള്ളിയായിരുന്നു പി.വി അന്‍വര്‍ തന്റെ രാഷ്‌ട്രീയ എന്‍ട്രി ശ്രദ്ധേയമാക്കിയത്. അന്ന് അന്‍വറിന്റെ ശക്തി തിരിച്ചറിഞ്ഞ ഇടതുപക്ഷം 2016-ല്‍ നിലമ്പൂര്‍ പിടിച്ചടക്കാന്‍ അന്‍വറിനെ ചുമതലയേല്‍പിക്കുകയായിരുന്നു. അത് ചരിത്രമാവുകയും ചെയ്തു.
2016-ല്‍ നിലമ്പൂര്‍ പിടിച്ചെടുത്ത പി.വി അന്‍വര്‍ 2021-ലും ഇത് ആവര്‍ത്തിച്ചതോടെ മണ്ഡലം അന്‍വറിന്റെ കുത്തകയായി മാറി. 2016-നെ അപേക്ഷിച്ച് 2021-ല്‍ വലിയ വോട്ടുചോര്‍ച്ച മണ്ഡലത്തില്‍ അന്‍വറിനുണ്ടായെങ്കിലും വിജയം തുടരാനായത് ഇടതുപക്ഷത്തിന് ഏറെ ആശ്വാസമായിരുന്നു. 2014-ല്‍ വയനാട് മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായും 2019-ല്‍ ഇടതുസ്വതന്ത്രനായി പൊന്നാനിയില്‍നിന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
എ.ഐ.സി.സി. അംഗവും എടവണ്ണ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി.വി. ഷൗക്കത്തലിയുടെ മകനായ അന്‍വര്‍ കോണ്‍ഗ്രസ് വിദ്യാര്‍ഥി രാഷ്‌ട്രീയത്തിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്തെത്തിയത്. കെ.എസ്.യു.-എസ്. സംസ്ഥാന സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്, ഡെമോക്രാറ്റിക് ഇന്ദിര കോണ്‍ഗ്രസ് ജില്ലാ വൈസ്
പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.
നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു
Advertisement
Advertisement
Advertisement