breaking news New

കേരളത്തില്‍ നാളെ എല്ലാ പെട്രോള്‍ പമ്പും അടഞ്ഞു കിടക്കും ...

സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്പുകളും തിങ്കളാഴ്ച രാവിലെ ആറു മണി മുതല്‍ 12മണി വരെ അടച്ചിടാന്‍ ആണ് തീരുമാനം എന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്സ് സംസ്ഥാന പ്രസിഡന്റ് ടോമി തോമസ് അറിയിച്ചു.

കോഴിക്കോട് എച്ച്.പി.സി.എല്‍ ഓഫിസില്‍ ചര്‍ച്ചക്കെത്തിയ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ നേതാക്കളെ ടാങ്കര്‍ ലോറി ഡ്രൈവേഴ്‌സ് യൂണിയനില്‍പ്പെട്ട ചിലര്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിടുന്നത്.
ചൊവ്വാഴ്ച ഇരുമ്പനം എച്ച്പിസിഎല്‍ ടെര്‍മിനല്‍ ഉപരോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ടാങ്കര്‍ ഡ്രൈവര്‍മാരും പെട്രോളിയം ഡീലര്‍മാരും തമ്മില്‍ കുറച്ചു ദിവസമായി തര്‍ക്കം നില നിന്നിരുന്നു. പെട്രോള്‍ പമ്പില്‍ ഇന്ധനമെത്തിക്കുന്ന ടാങ്കര്‍ ഡ്രൈവര്‍മാര്‍ക്ക് ചായ പൈസ എന്ന പേരില്‍ 300 രൂപ ഡീലര്‍മാര്‍ നല്‍കി വരുന്നുണ്ട്. ഇത് വര്‍ധിപ്പിക്കണമെന്ന് ഡ്രൈവര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി വിളിച്ച യോഗത്തിനിടെ ആണ് വഴക്ക് ഉണ്ടായത്. ടാങ്കര്‍ ഡ്രൈവര്‍മാര്‍ ഡീലേഴ്സ് ഫെഡറേഷന്‍ ഭാരവാഹികളെ കയ്യേറ്റം ചെയ്തുവെന്നാണ് ആരോപണം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5