മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചതെന്നാണ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പു വഴി 2023 ല്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഇതിന്റെ ഭാഗമായ വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി സര്‍ക്കാര്‍ അറിയിക്കുമ്പോള്‍ കണക്കിലെ പൊരുത്ത ക്കേട് ചര്‍ച്ചയാവുകയാണ്.
വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്പൂതിരിക്ക് റവന്യൂ വകുപ്പ് (ദേവസ്വം എ) നല്‍കിയ മറുപടിയില്‍ പദ്ധതിക്കായി 2016-17 മുതല്‍ 2024-25 വരെ 79.72 കോടി രൂപ അനുവദിച്ചതായി മാത്രമാണ് വ്യക്തമാക്കുന്നത്. 140 കോടിയോളം രൂപയുടെ അന്തരം.
2006 ല്‍ തയാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ ലക്ഷ്യമിട്ട വികസനം ശബരിമലയില്‍ ഇനിയും കൈവന്നിട്ടില്ല. 2011 സാമ്പത്തിക വര്‍ഷം മുതല്‍ സര്‍ക്കാര്‍ ബജറ്റ് വിഹിതം വകയിരുത്തി തുടങ്ങിയ പദ്ധതി ഇൗ മണ്ഡല-മകരവിളക്ക് കാലത്തും ഇഴഞ്ഞു നീങ്ങുകയാണ്.
സമഗ്ര വികസനം ലക്ഷ്യമാക്കി ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഫ്രസ്ട്രക്ച്ചര്‍ ലീസ് ആന്‍ഡ് ഫിനാന്‍സ് എന്ന സ്ഥാപനമാണ് 2050 വരെയുള്ള പദ്ധതി തയാറാക്കിയത്. പദ്ധതി ഇഴഞ്ഞപ്പോള്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ ഉന്നതാധികാര സമിതിയെ നിയോഗിച്ചതിനുശേഷവും ലക്ഷ്യമിട്ട വേഗത്തില്‍ ജോലികള്‍ നീങ്ങിയില്ല.
പമ്പ ഹില്‍ടോപ്പില്‍നിന്നു ഗണപതി കോവിലിലേക്കു പാലം, ദര്‍ശനം പൂര്‍ത്തിയാക്കിയ തീര്‍ത്ഥാടകരെ പമ്പയിലേക്കു മടക്കി അയയ്ക്കാനായി മാളികപ്പുറത്തുനിന്നും ചന്ദ്രാനന്ദന്‍ റോഡിലേക്ക് ഫ്‌ളൈഓവര്‍, പ്രസാദ മണ്ഡപം, തന്ത്രി-മേല്‍ശാന്തി മഠങ്ങള്‍, തിരുമുറ്റ വികസനം, സന്നിധാനത്തെ അന്നദാന മണ്ഡപം, തീര്‍ത്ഥാടകര്‍ താമസിക്കുന്ന സ്ഥലങ്ങളിലെ സുരക്ഷാ സംവിധാനം ഒരുക്കല്‍, നിലയ്ക്കല്‍ ബേസ് ക്യാമ്പില്‍ സുരക്ഷാ ഇടനാഴി, പില്‍ഗ്രിം സെന്റര്‍ നിര്‍മാണം, കുന്നാര്‍ ഡാമില്‍നിന്നു കുടിവെള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന പദ്ധതികളാണ് പൂര്‍ത്തിയാക്കേണ്ടത്.
പെരിയാര്‍ കടുവ സങ്കേതത്തില്‍പ്പെട്ട വനക്ഷേത്രമായതിനാല്‍ കേന്ദ്ര നിയമങ്ങളും നിബന്ധനകളും മറികടക്കാന്‍ സര്‍ക്കാരിന്റെ നിരന്തര സമ്മര്‍ദം ആവശ്യമാണെന്നു നിയമവൃത്തങ്ങളും വ്യക്തമാക്കുന്നു.
ശബരിമലയിലെ വികസനത്തിനു കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ ഇടതു സര്‍ക്കാര്‍ 220 കോടി രൂപ അനുവദിച്ചതായ മുഖ്യമന്ത്രി പിണറായി വിജയന്റെ അവകാശവാദത്തെ തിരുത്തി വിവരാവകാശ രേഖ !!
Advertisement
Advertisement
Advertisement