breaking news New

ദില്ലിയിൽ ആം ആദ്മി പാർട്ടി ബിജെപി പോര് രൂക്ഷമായിരിക്കെ ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ ദുരന്തമാണെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

കേന്ദ്ര പദ്ധതികൾ ദില്ലി സർക്കാർ സ്തംഭിപ്പിക്കുകയാണെന്നും ബിജെപിയെ അധികാരത്തിലെത്തിയാൽ ദില്ലിയെ ലോകോത്തര തലസ്ഥാനമായി വികസിപ്പിക്കുമെന്നുമാണ് മോദിയുടെ വാഗ്ദാനം. ദില്ലിയിൽ തെരഞ്ഞെടുപ്പ് പ്രചരണറാലിയെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രിയുടെ പരാമർശം.

ദില്ലി നിയമസഭാ തിരഞ്ഞെടുപ്പടുത്തിരിക്കെ പ്രചാരണം ശക്തമാക്കുകയാണ് ആം ആദ്മി പാർട്ടിയും ബിജെപിയും. ദില്ലിയിൽ ആം ആദ്മി പാർട്ടിയെയും അരവിന്ദ് കെജരിവാളിനെയും കടന്നാക്രമിച്ചു കൊണ്ടാണ് ബിജെപിയുടെ പ്രചരണം. ദില്ലിയിലെ രോഹിണിയിൽ നടന്ന പ്രചരണ റാലിയിലും പ്രധാനമന്ത്രി നരേന്ദ്രമോദി കെജരിവാളിനെ ലക്ഷ്യം വെച്ചു. കെജ്‌രിവാൾ ദുരന്തമെന്ന് ആവർത്തിച്ച മോദി കഴിഞ്ഞ 10 വർഷമായി ദില്ലി സർക്കാർ കേന്ദ്ര പദ്ധതികൾ സ്തംഭിപ്പിക്കുകയാണെന്ന് ആരോപിച്ചു. ബിജെപി അധികാരത്തിലെത്തിയാൽ ദില്ലിയെ ലോകോത്തര തലസ്ഥാനമായി വികസിപ്പിക്കുമെന്നും മോദി പറഞ്ഞു.

അതേസമയം കഴിഞ്ഞദിവസം ഇതേ പരാമർശം നടത്തിയ മോദിക്ക് കെജ്‌രിവാളും മറുപടി നൽകി. ദില്ലിയിൽ ബിജെപിക്ക് ഒരു മുഖ്യമന്ത്രി സ്ഥാനാർഥി ഇല്ല, തെരെഞ്ഞെടുപ്പിന് പ്രത്യേക അജണ്ട ഇല്ല, ഇതൊക്കെയാണ് ബിജെപിയുടെ ദുരന്തമെന്ന് കെജരിവാൾ പരിഹസിച്ചു. ദില്ലിയിൽ ആം ആദ്മി പാർട്ടി സർക്കാർ നടത്തിയ ഓരോ വികസന പദ്ധതികളും കെജ്‌രിവാൾ എണ്ണി പറഞ്ഞു. 2020ൽ പ്രധാനമന്ത്രി ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഒന്നും നടപ്പിലാക്കിയിട്ടില്ലെന്നും ചേരികൾ തകർത്തു 2 ലക്ഷത്തിലധികം ആളുകളെ ഭവനരഹിതരാക്കി എന്നും കെജ്‌രിവാൾ വിമർശിച്ചു.

അതേസമയം ആം ആദ്മി പാർട്ടിയും ബിജെപിയും ഒരേ കാര്യമാണ് ചെയ്യുന്നതെന്ന് കോൺഗ്രസും ആരോപിച്ചു. ദില്ലി തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുമ്പേ ബിജെപി- ആം ആദ്മി പാർട്ടി കോൺഗ്രസ് പ്രചരണം ശക്തമാക്കുകയാണ്. പരസ്പരം പോരാടിച്ചും പോസ്റ്ററുകൾ ഇറക്കിയും ഉള്ള കടന്നാക്രമണവും തുടരുകയാണ്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5