breaking news New

എൽഡിഎഫ് വിടില്ലെന്ന് എൻസിപി (S) സംസ്ഥാന പ്രസിഡണ്ട് പി സി ചാക്കോ

ഇടതു മുന്നണിയുടെ ഭാഗമായി നിലനിൽക്കുമെന്നും ഇത് ഐക്യത്തോടെയുള്ള തീരുമാനമാണ് എന്നും അദ്ദേഹം പറഞ്ഞു. അപവാദ പ്രചാരണങ്ങൾ തള്ളിക്കളയുന്നുവെന്നും കുട്ടനാട് സീറ്റ് പിടിച്ചെടുക്കാൻ ആരും ശ്രമിക്കുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

ഇടതുമുന്നണിയിൽ ആരും ആരുടെയും സീറ്റ് പിടിച്ചെടുക്കാൻ ശ്രമിക്കുന്നില്ല. പാർട്ടി തീരുമാനിച്ച ആളാണ് ഇപ്പോഴത്തെ മന്ത്രി എന്നും പിസി ചാക്കോ പറഞ്ഞു.

രണ്ടാമത്തെ എംഎൽഎയ്ക്ക് ഒരു ടേം മന്ത്രിസ്ഥാനം കൊടുക്കാൻ തീരുമാനിച്ചിരുന്നു. അത്തരം ചർച്ചകൾ പാർട്ടി നേതൃത്വം നടത്തി. അത് മുഖ്യമന്ത്രിയെ അറിയിച്ചു. മുഖ്യമന്ത്രിയാണ് തീരുമാനിക്കേണ്ടത് എന്നും അത് എൻ സി പി അനുസരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5