മുസ്ലിം ലീഗാണ് ചർച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
കേരള കോണ്‍ഗ്രസ് എമ്മിന് തിരുവമ്ബാടി സീറ്റ് വാഗ്ദാനം ചെയ്തതായാണ് സൂചന. ജോസ് കെ മാണിയെ തിരുവമ്ബാടിയില്‍ മത്സരിപ്പിക്കാമെന്ന നിർദ്ദേശവും മുന്നോട്ട് വെച്ചിട്ടുണ്ട്.
മുസ്ലിം ലീഗ് മത്സരിച്ച് വരുന്ന തിരുവമ്ബാടിയില്‍ കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലുമായി വിജയം സിപിഐഎമ്മിനൊപ്പമാണ്.
വനനിയമ ഭേദഗതി സംബന്ധിച്ച് കേരള കോണ്‍ഗ്രസ് എം നേതാക്കള്‍ക്ക് കടുത്ത എതിർപ്പുണ്ട്. ഈ അതൃപ്തി കൂടി മുതലെടുത്ത് കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലെത്തിക്കാനാണ് നീക്കം.
കേരള കോണ്‍ഗ്രസ് എമ്മിനെ തിരിച്ചെത്തിക്കാൻ കരുക്കൾ നീക്കി യുഡിഎഫ് : കേരള കോൺഗ്രസ് എം വീണ്ടും യുഡിഎഫിലേക്കോ?
Advertisement
Advertisement
Advertisement