വീക്ഷണത്തിന്റെ മുന്‍ സീനിയര്‍ ഡെപ്യൂട്ടി എഡിറ്ററും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന പ്രസിഡന്റുമായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
പൊതുദര്‍ശനം ഞായറാഴ്ച വീക്ഷണം കൊച്ചി ഓഫീസില്‍ വൈകിട്ട് 3 മണി മുതലുണ്ടാകും. തുടര്‍ന്ന് എറണാകുളം പ്രസ് ക്ലബില്‍ വൈകുന്നേരം നാല് മണിക്കും എറണാകുളം ഡിസിസി ഓഫീസില്‍ അഞ്ച് മുതലും തുടര്‍ന്ന് 6.30 മുതല്‍ വസതിയിലും പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരം തിങ്കളാഴ്ച പച്ചാളം പൊതുശ്മശാനത്തില്‍.
അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. പത്ര പ്രവര്‍ത്തക ഫെഡറേഷന്റെ പ്രതിനിധിയായി പ്രാഗില്‍ പരിശീലനം നേടിയിരുന്നു. ജേണലിസ്റ്റ് വേജ് ബോര്‍ഡ് അംഗമായ മലയാളിയാണ്. വീക്ഷണം തുടങ്ങിയത് മുതല്‍ ജീവനക്കാരനായിരുന്നു.
ആദരാഞ്ജലികൾ...
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകൻ പിഎന്‍ പ്രസന്നകുമാര്‍ അന്തരിച്ചു
Advertisement
Advertisement
Advertisement