breaking news New

ചൈനയില്‍ വൈറല്‍ പനിയും ശ്വാസകോശ ഇന്‍ഫെക്ഷനും പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സ്ഥിതിഗതികള്‍ സസൂക്ഷ്മം വിലയിരുത്തന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

ചൈനയിലെ വാര്‍ത്തകള്‍ സംബന്ധിച്ച് സംസ്ഥാനത്ത് ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.

ഗര്‍ഭിണികള്‍, പ്രായമുള്ളവര്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ മാസ്‌ക് ധരിക്കുന്നത് അഭികാമ്യമായിരിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. മഹാമാരിയാകാന്‍ സാധ്യത കല്‍പ്പിക്കുന്നതോ മറ്റു പ്രദേശങ്ങളിലേക്ക് വളരെ വേഗത്തില്‍ പടര്‍ന്നു പിടിക്കുന്നതോ ആയ വൈറസുകളെ ഒന്നും ചൈനയില്‍ ഈ അവസരത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളില്ല.

എന്നാല്‍ മലയാളികള്‍ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുണ്ട്. ചൈനയുള്‍പ്പെടെ ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും പ്രവാസികള്‍ നാട്ടിലേക്ക് എപ്പോഴും വരുന്നതിനാല്‍ ജാഗ്രത പുലര്‍ത്തുന്നത് നല്ലതാണെന്നും മന്ത്രി വ്യക്തമാക്കി.

ശ്വാസകോശ അണുബാധകള്‍ ഉണ്ടെങ്കില്‍ അവക്ക് കാരണമാവുന്ന ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (എച്ച്എംപിവി), കോവിഡ് 19 ന്റെ ചില വകഭേദങ്ങള്‍, ഇന്‍ഫ്ലുവന്‍സ എ വൈറസ്ബാധകള്‍ എന്നീ വൈറസുകളാണ് നിലവില്‍ ചൈനയില്‍ പടരുന്നത്.

അതേസമയം മഹാമാരിയായി മാറത്തക്കവണ്ണം ഉള്ള ജനിതക വ്യതിയാനങ്ങള്‍ ഇവയില്‍ ഒന്നിലും തന്നെ സംഭവിച്ചതായി റിപ്പോര്‍ട്ടുകളില്ല.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5