ക്യാഷ്‌ലെസ് പേയ്‌മെന്റ് എന്ന ലോകത്തേക്ക് മനുഷ്യനെ കൈപിടിച്ച് കയറ്റിയ ഒന്നാണ് ഡിജിറ്റല്‍ പെയ്‌മെന്റുകള്‍. കയ്യില്‍ ഒരുപാട് പണം കരുതി നടന്ന മനുഷ്യന്‍ ഇന്ന് എവിടെയും ഡിജിറ്റല്‍ പെയ്‌മെന്റ് ഓപ്ഷനാണ് തിരഞ്ഞെടുക്കുന്നത്.
പോക്കറ്റിലെ പഴ്‌സിലെ പണം കവര്‍ന്നിരുന്ന കള്ളന്മാരെല്ലാം ഇന്ന് ഓണ്‍ലൈന്‍ പേയ്‌മെന്റില്‍ ചതിക്കുഴികള്‍ ഒരുക്കാനും തുടങ്ങി. ഡിജിറ്റല്‍ പെയ്‌മെന്റ് ലോകത്തെ ചതിക്കുഴികളില്‍ വീണ പലരെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വരാറുണ്ട്. എന്നാല്‍ എങ്ങനെ ഈ ചതിക്കുഴിയില്‍ വീഴാതെ നോക്കാം എന്ന് ഓര്‍ക്കണം.
സാങ്കേതികവിദ്യ അത്രമേല്‍ മനുഷ്യജീവിതത്തെ സ്വാധീനിച്ചു കഴിഞ്ഞ സാഹചര്യത്തില്‍ നാം കുറെ കൂടി സുരക്ഷിതമായി പണമിടപാട് നടത്താന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരം തട്ടിപ്പുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ട്രാന്‍സാക്ഷന്‍സ് സേഫാക്കാന്‍ ഗൂഗിളിന്റെ കൈയ്യില്‍ ഒരു വഴിയുണ്ട്.
ഈ ഒരു സെറ്റിങ്‌സിലൂടെ തന്നെ എല്ലാ ഇടപാടും സേഫാക്കി വയ്ക്കാന്‍ സാധിക്കുന്നു. ഇതിനായി ഫോണിന്റെ സെറ്റിങ്‌സ് എടുത്ത് ഗൂഗിള്‍ ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. തുറന്ന് വരുന്ന വിന്‍ഡോയിലെ ഓള്‍ സര്‍വീസ് എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക. താഴേക്ക് സ്‌ക്രോള്‍ ചെയ്താല്‍ ഓട്ടോ ഫില്‍ വിത്ത് ഗൂഗിള്‍ എന്ന ഓപ്ഷന്‍ കാണാന്‍ സാധിക്കും.
അതില്‍ സെലക്ട് ചെയ്ത ശേഷം അടുത്ത മെനുവിലെ പ്രിഫറന്‍സ് ക്ലിക്ക് ചെയ്യുക. പാസ് വേഡ് എന്റര്‍ ചെയ്താല്‍ അടുത്ത മെനുവില്‍ മൂന്ന് ഓപ്ഷനുകള്‍ കാണാം. ഭൂരിഭാഗം പേരും ഈ സെറ്റിങുകള്‍ ഓണ്‍ ചെയ്യാറില്ല. അത് മൂന്നും എനബിള്‍ ചെയ്യുക. ഇനി ഫോണില്‍ ബാങ്കിങ് ട്രാന്‍സാക്ഷന്‍ നടത്താന്‍ നമ്മുടെ പാസ്വേഡോ ഫിംഗര്‍പ്രിന്റോ വേണം. ഒരു പരിധിവരെ ബാങ്കിങ് തട്ടിപ്പുകളില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കും.
ഡിജിറ്റല്‍ കള്ളന്മാരുടെ കൈയ്യില്‍ അകപ്പെടാതെ ഡിജിറ്റല്‍ പേയ്‌മെന്റ് സേഫാക്കാം : ഗൂഗിളിലെ ഈ സെറ്റിംങ്‌സ് ഒന്ന് ഓർത്ത് വയ്ക്കുക ...
Advertisement
Advertisement
Advertisement